അവൾ വർഷങ്ങളായി ശാരീരിക ബന്ധത്തിന് വഴങ്ങുന്നില്ല..!! ഒരു പ്രതിയുടെ വെളിപ്പെടുത്തൽ കേട്ട് അമ്പരന്ന പോലീസ്; സ്വന്തം ഭാര്യയെ അതിക്രൂരമായി കൊന്നതിന്റെ പശ്ചാത്താപമില്ലാതെ ആ ഭർത്താവ്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കള്ളത്തരം പുറത്ത്; ഞെട്ടൽ മാറാതെ നാട്
ഇൻഡോർ: എട്ടുവർഷത്തോളം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിനെ തുടർന്ന് 40 വയസ്സുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഇൻഡോർ എയറോഡ്രോം പോലീസ് സ്റ്റേഷൻ പരിധിയിൽ ജനുവരി ഒൻപതിന് മരിച്ച നിലയിൽ കണ്ടെത്തിയ സുമിത്ര ചൗഹാന്റെ (40) ഭർത്താവ് മാധവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
പോലീസിന് നൽകിയ മൊഴിയിൽ, കഴിഞ്ഞ എട്ടുവർഷമായി സുമിത്ര താനുമായി ശാരീരിക ബന്ധത്തിന് തയ്യാറായിരുന്നില്ലെന്നും, ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മാധവ് സമ്മതിച്ചു. സംഭവദിവസം രാത്രിയും ലൈംഗിക ബന്ധത്തിന് ശ്രമിച്ചപ്പോൾ ഭാര്യ വിസമ്മതിച്ചെന്നും, തുടർന്നുണ്ടായ തർക്കത്തിൽ മർദിക്കുകയായിരുന്നെന്നും മാധവ് വെളിപ്പെടുത്തി. മർദനമേറ്റ് ബോധരഹിതയായ സുമിത്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ആദ്യം, രക്തസമ്മർദ്ദം വർദ്ധിച്ച് ഭാര്യ കുഴഞ്ഞുവീണ് തലയിടിച്ച് മരിച്ചതാണെന്നാണ് മാധവ് ബന്ധുക്കളെയും പ്രദേശവാസികളെയും വിശ്വസിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തതിൽ മരണകാരണം ശ്വാസംമുട്ടിയാണെന്ന് തെളിഞ്ഞു.
സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും മാധവ് കുറ്റം സമ്മതിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ ഇയാൾ പലതവണ മൊഴി മാറ്റിയിരുന്നു. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. കേസുമായി ബന്ധപ്പെട്ട് മാധവിനെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.