ഇന്‍സ്റ്റഗ്രാമില്‍ യുവാവുമായി പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; ഒന്നിച്ച് ജീവിക്കാം എന്ന് സ്വപ്‌നവുമായി കുട്ടിയുമായി ഇറങ്ങിയ യുവതിക്ക് നഷ്ടമായത് 25 പവന്‍; അന്വേഷണം ആരംഭിച്ച് പോലീസ്

Update: 2025-02-11 04:25 GMT

തലശ്ശേരി: ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട യുവാവുമായി ജീവിക്കാന്‍ കുട്ടിയും സ്വര്‍ണവുമായി ഇറങ്ങിയ യുവതിക്ക് നഷ്ടമായത് 25 പവന്‍. വിവാഹ വാഗ്ദാനം നല്‍കിയാണ് ഇയാള്‍ യുവതിയെ വിളിച്ച് വരുത്തിയത്. എന്നാല്‍ സ്വര്‍ണ്ണവുമായി കടന്ന് കളയുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വിവാഹം കഴിക്കാന്ന് പറയുകയും വീട്ടുകാരോട് പറയാതെ കൈയ്യില്‍ ഉള്ള സ്വര്‍ണ്ണവും എടത്ത് കോഴിക്കോട്ടേക്ക് വരാന്‍ പറഞ്ഞു. യുവതി തന്റെ കൈയ്യില്‍ ഉള്ള സ്വര്‍ണ്ണവും കുട്ടിയെയും എടുത്ത് കണ്ണൂരില്‍ നിന്നും തലശ്ശേരിയിലേക്ക് പുറപ്പെട്ടു. തലശ്ശേരിക്ക് മുന്‍പ് ഇയാള്‍ യുവതിയോട് റെയില്‍വേ സ്റ്റേഷനില്‍ എത്താന്‍ പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ വരുന്ന സുഹൃത്തിന് തന്റെ കൈവശമുള്ള സ്വര്‍ണ്ണം കൈമാറാനും പറഞ്ഞു. തുടര്‍ന്ന് സ്വര്‍ണം യുവതി സുഹൃത്ത് എന്ന പറഞ്ഞയാള്‍ക്ക് കൈമാറി.

യുവാവിനെ കാണാന്‍ കോഴിക്കോട്ടേക്ക് പോകാന്‍ യുവാവിന്റെ സുഹൃത്ത് യുവതിയോട് ആവശ്യപ്പെടുകയും അതിനായി വണ്ടി ഏര്‍പ്പാട് ചെയ്യുകയും ചെയ്തു. എന്നാല്‍ കോഴിക്കോട് എത്തിയ യുവതിക്ക് യുവാവിനെ കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് യുവതി ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് ബന്ധുക്കള്‍ കോഴിക്കോട് എത്തി യുവതിയെ നാട്ടിലേക്ക് കൊണ്ടുവന്നു. വരുമ്പോള്‍ തലശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഇയാള്‍ സ്‌കൂട്ടറിലാണ് എത്തിയത്. കോഴിക്കോട് സ്വദേശിയായ ഷാമിനെതിരെയാണ് പരാതി. എന്നാല്‍ ഇത് ഇയാളുടെ യഥാര്‍ഥ പേരാണോ എന്ന് അറിയില്ല. പരാതിക്കാരി ഭര്‍ത്താവുമായി വിവാഹമോചനം നേടിയിരുന്നു.

Tags:    

Similar News