കടുവയെ പിടിക്കുന്ന കിടുവയോ! ഇറിഡിയം ലോഹം വിറ്റ് കോടികള്‍ കൊടുക്കുമെന്ന വാക്കു വിശ്വസിച്ച ഡിവൈഎസ്പിക്ക് പോയത് 25 ലക്ഷം; വനിതാ എസ്‌ഐയുടെ ഭര്‍ത്താവില്‍നിന്ന് തട്ടിയെടുത്തത് 10 ലക്ഷവും; കുമരകത്ത് ഇറിഡിയം തട്ടിപ്പുകാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയ തമിഴ്‌നാട് സ്വദേശികള്‍ക്ക് പോലീസ് വക കാവലും!

കടുവയെ പിടിക്കുന്ന കിടുവയോ!

Update: 2025-12-17 00:44 GMT

ആലപ്പുഴ: കേരളാ പോലീസിനെ നാണം കെടുത്തിയ കേസുകളില്‍ ഒന്നായിരുന്നു മോന്‍സന്‍ മാവുങ്കല്‍ കേസ്. ഉന്നത പോലീസുകാര്‍ അടക്കമുള്ളവര്‍ക്ക് മോന്‍സനുമായി ഉണ്ടായിരുന്ന ബന്ധം ഏറെ വിവാദമായിരുന്നു. മോന്‍സന്റെ വാക്കുകള്‍ വിശ്വസിച്ചു പുരാവസ്തു കേന്ദ്രത്തില്‍ പോയി ചിത്രമെടുത്ത ഉദ്യോഗസ്ഥരെല്ലാം വിവാദമായതോടെ വെട്ടിലായി. ഇതിന് ശേഷവും കേരളാ പോലീസുകാരെ കബളിപ്പിക്കാന്‍ തട്ടിപ്പുകാര്‍ക്ക് സാധിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ഇറിഡിയം ലോഹം വിറ്റ് കോടികള്‍ കൊടുക്കുമെന്ന തട്ടിപ്പില്‍ റിസര്‍വ് പോലീസിന്റെ ചുമതലക്കാരനായ ഡിവൈ.എസ്.പി.ക്കും പണം പോയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മാതൃഭൂമിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. സമാനമായ തട്ടിപ്പുകള്‍ക്കെതിരെ പോലീസ് തന്നെ പലവിധത്തിലുള്ള മുന്നറിയിപ്പുകള്‍ നല്‍കുമ്പോഴാണ് ഒരു ഡിവൈഎസ്പിക്ക് പണം നഷ്ടമായിരിക്കുന്നത്. മലയോര മേഖലയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനില്‍നിന്ന് 25 ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ കൈവശപ്പെടുത്തിയത്. ഈ ഉദ്യോഗസ്ഥനെ വിവിധ യോഗങ്ങളില്‍ പങ്കെടുപ്പിച്ച് കോടികള്‍ വാഗ്ദാനം ചെയ്‌തെങ്കിലും ഇതുവരെ കൊടുത്ത പണംപോലും തിരിച്ചുകൊടുത്തിട്ടില്ല.

ഒരു വനിതാ എസ്.ഐ.യുടെ ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവില്‍നിന്ന് തട്ടിപ്പുകാര്‍ 10ലക്ഷം രൂപ തട്ടിയതായും വിവരമുണ്ട്. എസ്.ഐ. തട്ടിപ്പുകാരെ വിളിച്ചപ്പോള്‍ മുടക്കിയ പണം പത്തിരട്ടിയായി നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഈ വാഗ്ദാനത്തില്‍ കണ്ണു മഞ്ഞളിച്ച ഉദ്യോഗസ്ഥരാണ് വെട്ടിലായത്. കുമരകത്ത് ഇറിഡിയം തട്ടിപ്പുകാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയ തമിഴ്‌നാട് സ്വദേശികള്‍ക്ക് പോലീസുകാര്‍ കാവല്‍ നിന്നതും വിവാദമായിട്ടുണ്ട്. ഇത് പോലീസില്‍ നാണക്കേടിന്റെ മറ്റൊരു എപ്പിസോഡായി മാറുമെന്നാണ് സൂചന.

ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന് തട്ടിപ്പുകാര്‍ ഐ ഫോണ്‍ കൊടുത്തതായും ആരോപണമുണ്ട്. തട്ടിപ്പിന്റെ കേരളത്തിലെ സൂത്രധാരന്‍ എന്നു കരുതുന്ന ആലപ്പുഴ വീയപുരം സ്വദേശി സജി ഔസേഫിന്റെ നേതൃത്വത്തില്‍ ഇതിനായി പ്രത്യേകം പിരിവു നടത്തിയപ്പോഴാണ് മറ്റുള്ളവര്‍ വിവരമറിഞ്ഞത്. തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ നടപടി സ്വീകരിക്കാത്തതിനു പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്നും സംശയിക്കുന്നുണ്ട്.

ഇടുക്കിയിലെ ഒരു പഞ്ചായത്തു പ്രസിഡന്റും ഭാര്യയും തട്ടിപ്പുകാര്‍ക്ക് പണം കൊടുത്തിട്ടുണ്ട്. 10കോടി രൂപ വീതം കിട്ടുമെന്ന് തട്ടിപ്പുകാര്‍ ഉറപ്പുകൊടുത്തപ്പോള്‍ 39 ലക്ഷം രൂപയാണ് ഇവര്‍ കൊടുത്തത്. കൊട്ടാരക്കര, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെ വിമുക്തഭടന്മാരില്‍നിന്ന് 20 ലക്ഷംരൂപ വീതവും തട്ടിപ്പുസംഘം കൈവശപ്പെടുത്തിയിട്ടുണ്ട്.

പണം കൊടുത്തവരെ സ്വാധീനിച്ച്, അവരുടെ പരിചയക്കാരെയും ബന്ധുക്കളെയും തട്ടിപ്പിനിരയാക്കുന്നതും സംഘത്തിന്റെ രീതിയാണ്. ബന്ധുവായ ഒരു സ്ത്രീയെപ്പോലും സജി ഔസേഫ് ഇങ്ങനെ ചതിയില്‍പ്പെടുത്തി. ഇറിഡിയം ലോഹക്കച്ചവടത്തില്‍ പണം മുടക്കിയാല്‍ ഇരട്ടി തുക തിരികെ നല്‍കാമെന്നു വിശ്വസിപ്പിച്ച് 75.6 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഹരിപ്പാടും അടുത്തിടെ 6 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

ഇറിഡിയം തട്ടിപ്പിനു പിന്നില്‍ വന്റാക്കറ്റാണെന്നും കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നുമാണ് വിവരങ്ങള്‍

Tags:    

Similar News