ടിഷർട്ട് ധരിച്ച് കൈയ്യിൽ ചുറ്റികയുമായി നടന്നെത്തി; ഭ്രാന്തമായി സംസാരിച്ചുകൊണ്ട് വാർഡന്റെ തല അടിച്ചുതകർത്ത് തടവുകാർ; ആന്ധ്രയെ നടുക്കി ജയിൽചാട്ടം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Update: 2025-09-06 07:58 GMT

അനകപ്പള്ളി: ഹെഡ് വാർഡനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് രണ്ട് തടവുകാർ രക്ഷപ്പെട്ടു. ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ ചോടവാരം സബ് ജയിലിൽ അതിദാരുണമായ സംഭവം നടന്നത്. സംഭവത്തിൻ്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങളിൽ, ബി. രാമു എന്ന തടവുകാരൻ ഹെഡ് വാർഡനായ വീരജുവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് ആഞ്ഞടിക്കുന്നത് കാണാം. വീരജു പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിൽ, നക്ക രവികുമാർ എന്ന മറ്റൊരു തടവുകാരനും ആക്രമണത്തിൽ പങ്കുചേർന്നു. വാർഡനെ അക്രമിച്ച ശേഷം, ഇവർ അദ്ദേഹത്തിൻ്റെ പോക്കറ്റിൽ നിന്ന് പ്രധാന ഗേറ്റിൻ്റെ താക്കോൽ തട്ടിയെടുത്ത് ജയിലിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

ഒരു സ്വത്ത് തർക്കത്തിലാണ് ബി. രാമു ജയിലിലായത്. നക്ക രവികുമാർ പഞ്ചായത്ത് ഫണ്ട് ദുരുപയോഗം ചെയ്ത കേസിലാണ് ജയിലിൽ കഴിഞ്ഞിരുന്നത്. സംഭവത്തിൽ സ്വയം പ്രതിരോധിക്കാൻ ശ്രമിച്ച വീരജുവിന് തലയ്ക്ക് പരിക്കേൽക്കുകയും അദ്ദേഹത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

രക്ഷപ്പെട്ട പ്രതികളെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ജയിൽ ഉദ്യോഗസ്ഥർ വിവരം അറിഞ്ഞെത്തുമ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. ഈ സംഭവം ജയിലിൻ്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്.

Tags:    

Similar News