പ്രോസസ്സിംഗ് ഫീസായി 50,000 രൂപ, പെർമിറ്റ് കൺഫർമേഷന്റെ 1,00,000; കരാർ ഒപ്പിട്ട് 6 മാസത്തിനുള്ളിൽ പോളണ്ടിൽ മികച്ച വേതനമുള്ള ജോലി; ഒടുവിൽ ജോലിയുമില്ല റീഫണ്ടുമില്ല; പാലക്കാട്ടെ 'ഗ്ലോബൽ പാസ്' തട്ടിപ്പിനിരയായത് നിരവധി മലയാളികൾ; കേസെടുത്ത് ആഴ്‌ചകൾ പിന്നിടുമ്പോഴും പ്രതി ഒളിവിൽ

Update: 2025-05-13 13:00 GMT

പാലക്കാട്: വിദേശത്ത് ജോലി വാഗ്‌ദാനം നൽകി പണം തട്ടിയ കേസിൽ പോലീസിന്റെ മെല്ലെപ്പോക്ക്. തൃശൂർ  സ്വദേശി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. പാലക്കാട്ടെ ഗ്ലോബൽ പാസ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ഈ സ്ഥാപത്തിന്റെ മാനേജിങ് ഡയറക്ടറായ രവീന്ദ്രനാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യ പ്രതി. പാലക്കാട് താമരച്ചിറ തെക്ക് ദേശം സ്വദേശിയാണ് പ്രതിയായ രവീന്ദ്രൻ. തട്ടിപ്പിനിരയായ നിരവധി പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് സൂചന.

എന്നാൽ കേസെടുത്ത് ആഴ്ചകൾ പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനാൻ പോലീസിനായിട്ടില്ല. 2023 നവംബർ മുതൽ ഏപ്രിൽ വരെയുള്ള ആറ് മാസകാലയളവിലാണ് തട്ടിപ്പ് നടക്കുന്നത്. പോളണ്ടിൽ ജോലി തരപ്പെടുത്തി നൽകാമെന്ന വാഗ്‌ദാനത്തിലാണ് പരാതിക്കാരനിൽ നിന്നും പ്രതി പണം കൈപ്പറ്റിയത്. പല തവണകളായി ഒന്നര ലക്ഷത്തോളം രൂപയാണ് പ്രതി തട്ടിയത്. 2023 നവംബർ മാസത്തിൽ പ്രോസസ്സിംഗ് ഫീസായി 50,000 രൂപയും 2024 മാർച്ച് മാസം 1,00,000 രൂപ പെർമിറ്റ് കൺഫർമേഷൻ എന്ന പേരിലും പ്രതി കൈപ്പറ്റി. പോളണ്ടിൽ മികച്ച വേതനമുള്ള ജോലി തരപ്പെടുത്തി നൽകാമെന്ന മോഹ വാഗ്‌ദാനത്തിൽ വീണ് പണം നൽകിയ പരാതിക്കാരൻ വലിയ തട്ടിപ്പിനിരയാവുകയായിരുന്നു.

6 മാസത്തെ കാലയളവിൽ ജോലി തരപ്പെടുത്തി നൽകാമെന്നായിരുന്നു വാഗ്ദാനം. സ്ഥാപനത്തിന്റെ മറവിൽ സമാനമായ രീതിയിൽ നിരവധി പേരെ തട്ടിപ്പിനിരയാക്കിയതായാണ് സൂചന. 6 മാസത്തിനുള്ളിൽ ജോലി തരപ്പെടുത്തി നൽകാമെന്നായിരുന്നു വാഗ്‌ദാനം. തുടർന്ന് കഴിഞ്ഞ വർഷം ജനുവരിയിൽ കരാറും ഒപ്പിട്ടു. പറഞ്ഞ കാലയളവിനുള്ളിൽ ജോലി തരപ്പെടുത്തി നൽകാൻ കഴിയാതിരുന്നാൽ പണം റീഫണ്ട് ചെയ്യുമെന്നായിരുന്നു കരാറിൽ പറഞ്ഞിരുന്നത്. കരാർ ഒപ്പിട്ട ശേഷമായിരുന്നു പ്രോസസ്സിംഗ് ഫീസെന്ന പേരിൽ 50,000 രൂപ കൈപ്പറ്റിയത്. എന്നാൽ കരാർ ഒപ്പിട്ട് 6 മാസം കഴിഞ്ഞിട്ടും ഉദ്യോഗാർത്ഥികൾക്ക് ജോലി നൽകാനായില്ല. പറഞ്ഞ സമയത്തിനുള്ളിൽ ജോലി ലഭിക്കാതായതോടെ പരാതിക്കാരൻ പണം തിരികെ ആവശ്യപ്പെട്ടു.

എന്നാൽ ഓരോ തവണയും പ്രതി പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. ഇതോടെയാണ് പരാതിക്കാരൻ പോലീസിനെ സമീപിക്കുന്നത്. തുടർന്ന് പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ആഴ്ചകൾ കഴിയുമ്പോഴും പ്രതിയെ പിടികൂടാൻ പോലീസിനായിട്ടില്ല. പണം കൈപ്പറ്റി ഒന്നര വർഷത്തോളം കഴിയുമ്പോഴും വാഗ്‌ദാനം ജോലിയോ, പണമോ തിരിച്ച് നൽകാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. നിരവധി പരാതികൾ സ്ഥാപനത്തിനും പ്രതിക്കും എതിരെ ഉയർന്നിട്ടും പലതിലും കേസെടുക്കാനും പോലീസ് തയ്യാറാവുന്നില്ല എന്നാണ് തട്ടിപ്പിനിരയായവർ പറയുന്നത്. അതേസമയം, പോലീസെത്തി സ്ഥാപനം അടച്ച് പൂട്ടിയിരിക്കുകയാണ്. പ്രതി ഒളിവിലാണ്. അറസ്റ്റ് നീണ്ടു പോയാൽ പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് പോലും അവസരമുണ്ടാകുമെന്നും പരാതിക്കാരിൽ ആശങ്കയുണ്ട്.

Tags:    

Similar News