കളമശ്ശേരി ഗവ പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; വില്‍പ്പന നടത്തിയത് ഓഫറില്‍; മുന്‍കൂര്‍ പണം നല്‍കുന്നവര്‍ക്ക് ഓഫര്‍ ആനുകൂല്യം; ആരോപണ വിധേയരായ കെ എസ് യു പ്രവര്‍ത്തകരെ മൊഴിയെടുത്ത് വിട്ടയച്ചു
കൊച്ചി: കൊച്ചി കളമശ്ശേരി ഗവ പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് വിൽപ്പന നടത്തിയത് ഓഫറിൽ എന്ന് പ്രതികളുടെ മൊഴി. മുൻകൂറായി പണം നൽകുന്നവർക്കാണ് ഓഫർ അനുകൂല്യം ലഭിക്കുക. ലഹരിക്കേസിൽ ആരോപണ വിധേയരായ കെഎസ്‌യു പ്രവർത്തകരെ മൊഴി എടുത്ത് വിട്ടയച്ചു. പണം നൽകി പ്രാദേശിക ലഹരി മാഫിയ സംഘങ്ങളിൽ നിന്നും കഞ്ചാവ് വാങ്ങിയെന്നാണ് വിവരം. കഞ്ചാവ് ഹോസ്റ്റലിൽ എത്തിച്ചത് പൂർവ വിദ്യാർത്ഥിയെന്ന് വിലയിരുത്തലിൽ പൊലീസ്.
കഞ്ചാവ് കേസിൽ കൂടുതൽ പേരുടെ അറസ്റ്റിന് സാധ്യത. പൂർവവിദ്യാർത്ഥികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. സാങ്കേതിക സർവകലാശാലയുടെ അന്വേഷണവും ഇന്ന് ആരംഭിക്കും. മൂന്ന് ദിവസം മുൻപാണ് ഹോസ്റ്റലിലെ പിരിവിനെക്കുറിച്ച് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. ഒരാഴ്ചയോളും നീരീക്ഷിച്ച ശേഷമാണ് റിപ്പോർട്ട് നൽകിയത്. 500 – മുതൽ 2000 വരെ വിദ്യാർത്ഥികളിൽ നിന്നും പിരിച്ചു.
ആകാശിന്റെ ഫോൺ പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ബാങ്ക് ഇടപാടുകളും പരിശോധിക്കും. കേസിൽ ആകാശിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ആകാശിന്റെ മുറിയിൽ താമസിച്ചിരുന്നവരെ കേന്ദ്രികരിച്ച് അന്വേഷണം നടത്തും.റെയ്‌ഡ് നടക്കുമ്പോൾ ഇവർ മുറിയിൽ ഉണ്ടായിരുന്നില്ല. തെളിവ് ലഭിച്ചാൽ ഇവരെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. ആരോപണ വിധേയരായ കെഎസ്‌യു പ്രവർത്തകരുടെ മൊഴി എടുത്ത് വിട്ടയച്ചിരുന്നു.