ഭര്‍ത്താവ് വിദേശത്തുള്ള ഓതറയിലെ യുവതിയുടെ വീടിന്റെ കിടപ്പുമുറിയില്‍ ഒളിഞ്ഞു നോട്ടം; നഗ്‌നതാ പ്രദര്‍ശനം: തിരുവല്ലയില്‍ യുവാവ് പിടിയില്‍; അകത്തായത് കോയിപ്രം ബിനില്‍
തിരുവല്ല: സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളുടെ കിടപ്പുമുറികളില്‍ അടക്കം ഒളിഞ്ഞു നോക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തു വന്നിരുന്ന യുവാവ് പോലീസിന്റെ പിടിയിലായി. കോയിപ്രം കുന്നത്തുങ്കര കണ്ണേകോണില്‍ വീട്ടില്‍ കെ ജി ബിനില്‍ (39) ആണ് പിടിയിലായത്.
ഭര്‍ത്താവ് വിദേശത്തുള്ള ഓതറ സ്വദേശിനിയായ യുവതിയുടെ വീടിന്റെ കിടപ്പുമുറിയില്‍ ഒളിഞ്ഞു നോക്കാനുള്ള ശ്രമത്തിനിടെ ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ ആണ് ഇയാള്‍ പിടിയിലായത്. യുവതിയുടെ വീടിന്റെ മതില്‍ ചാടി കടക്കുന്നത് കണ്ട അടുത്ത ബന്ധവും സമീപവാസികളും ചേര്‍ന്ന് ബിനിലിനെ തടഞ്ഞു വെച്ച് തിരുവല്ല പോലീസില്‍ വിവരം അറിയിച്ചു.
തുടര്‍ന്ന് സ്ഥലത്തെത്തിയ എസ്എച്ച്ഓ ബി കെ സുനില്‍ കൃഷ്ണന്‍, എ എസ് ഐ ബിനു കുമാര്‍, സീനിയര്‍ സിപിഒ മാരായ വിജയന്‍, മഹേഷ് കൃഷ്ണ എന്നിവര്‍ അടങ്ങുന്ന സംഘം പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ മുമ്പും സമാനമായ പരാതികള്‍ ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കും.