രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടി രാവിലെ എഴുന്നേറ്റില്ല; പിതാവിന്റെ പരാതിയില്‍ അന്വേഷണം; കോതമംഗലത്ത് ആറുവയസുകാരിയുടെ മരണം കൊലപാതകം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ ലക്ഷണങ്ങള്‍; പിന്നില്‍ രണ്ടാനമ്മയെന്ന നിഗമനത്തില്‍ പൊലീസ്

കോതമംഗലത്ത് ആറുവയസുകാരിയുടെ മരണം കൊലപാതകം

Update: 2024-12-19 15:37 GMT

കൊച്ചി: കൊച്ചി കോതമംഗലത്ത് ഉത്തര്‍പ്രദേശ് സ്വദേശിനിയായ ആറ് വയസുകാരി മരിച്ച സംഭവം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന.

മരിച്ച കുട്ടിയുടെ രക്ഷിതാക്കളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലില്‍ രണ്ടാനമ്മയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കുട്ടിയുടെ പിതാവിന് കൊലപാതക വിവരം അറിയില്ലായിരുന്നു എന്ന നിഗമനത്തിലുമാണ് പൊലീസ്. റൂറല്‍ എസ് പി വൈഭവ് സക്‌സേന ഇരുവരെയും വീണ്ടും വിശദമായി ചോദ്യം ചെയ്യുകയാണ്. അതിനുശേഷമായിരിക്കും, ഇക്കാര്യത്തില്‍ പൊലീസ് അന്തിമ തീരുമാനത്തിലെത്തുക.

കോതമംഗലം നെല്ലിക്കുഴി ഒന്നാം വാര്‍ഡില്‍ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന യു പി സ്വദേശിയായ അജാസ് ഖാന്റെ മകള്‍ ആറ് വയസുള്ള മുസ്‌കാന്‍ ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്. കുട്ടി മരിച്ചുകിടക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇതിന് പിന്നാലെയാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്.

ആറു വയസ്സുകാരിയുടെ മരണം കൊലപാതകമാണോയെന്ന സംശയമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടികാട്ടിയത്. ഇതോടെയാണ് കൊലപാതക സാധ്യതയെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയത്. രക്ഷിതാക്കളെ കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് രണ്ടാനമ്മയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരിക്കുന്നത്.

നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു അജാസ് ഖാനും കുടുംബവും. ഇന്ന് രാവിലെയാണ് ആറ് വയസുകാരി മുസ്‌കാനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അജാസ് ഖാന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തിയിരുന്നു.

Tags:    

Similar News