വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണനുണ്ടായത് വന്‍ സാമ്പത്തിക ബാധ്യത; പരിഹാരമായി കണ്ടത് ഭാര്യാസഹോദരിയുടെ സ്വര്‍ണാഭരണം; മോഷണത്തിനായി സിന്ധുവിനെ കഴുത്തില്‍ കത്തി ഉപയോഗിച്ചു വെട്ടി അരുംകൊല ചെയ്തു; കുന്നംകുളത്തെ വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതം
കുന്നംകുളത്തെ വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതം
കുന്നംകുളം: കന്നംകുളം ആര്‍ത്താറ്റ് വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. കൊല്ലപ്പെട്ട സിന്ധുവിന്റെ സഹോദരീ ഭര്‍ത്താവ് കണ്ണന്‍ കൊലപാതകം നടത്തിയത് സ്വര്‍ണം മോഷ്ടിക്കാന്‍ വേണ്ടിയാണെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. ആയുധവുമായി എത്തിയാണ് പ്രതി കൊലപാതകം നടത്തിയത്.
പ്രതിക്ക് വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് വന്‍ സാമ്പത്തിക ബാധ്യയുണ്ടായിരുന്നുവെന്നും ഇതിന് പരിഹാരമായിട്ടാണ് മോഷണം ലക്ഷ്യമിട്ടത്. മോഷണത്തിന് ഇടയിലാണ് കൊലപാതകം നടത്തിയതെന്നുമാണ് പോലീസ് നിമഗനം. മുതുവറയിലെ വീട്ടില്‍ നിന്ന് പ്രതി കണ്ണന്‍ വൈകിട്ട് ആറ് മണിയോടെ ഇറങ്ങി ആര്‍ത്താറ്റ് സിന്ധുവിന്റെ വീട്ടിലേക്ക് രാത്രി ഏഴുമണിയോടെ ഓട്ടോറിക്ഷയില്‍ വന്നിറങ്ങുകയായിരുന്നു.
ഭര്‍ത്താവ് മണികണ്ഠന്‍ പുറത്ത് പോയ തക്കം നോക്കി ഇയാള്‍ വീട്ടിലെത്തി സ്വര്‍ണ്ണം കവരുകയായിരുന്നു. ഇതിനിടിയിലാണ് സിന്ധുവിനെ കൊലപ്പെടുത്തിയത്. അടുക്കളയില്‍ പണിയെടുത്തിരുന്ന സിന്ധുവിനെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നു. കൊലപാതകം നടന്ന് ഒരുമണിക്കൂറിനുള്ളില്‍ നാട്ടുകാരുടെ സഹായത്തോടെ കണ്ണനെ ആനായ്ക്കല്‍ ചീരംകുളം ക്ഷേത്രത്തിനു സമീപത്തുനിന്ന് പോലീസ് പിടികൂടി.
തിങ്കളാഴ്ച രാത്രി എട്ടോടെയാണ് കൊലപാതകം പുറത്തറിയുന്നത്. ഭര്‍ത്താവ് മണികണ്ഠനും സിന്ധുവുമാണ് വീട്ടിലുണ്ടായിരുന്നത്. ധാന്യങ്ങള്‍ പൊടിക്കുന്ന സ്ഥാപനവും വീടിനു സമീപം പ്രവര്‍ത്തിക്കുന്നുണ്ട്. പണികള്‍ കഴിഞ്ഞ് മണികണ്ഠന്‍ വീട്ടില്‍നിന്ന് പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം.
മണികണ്ഠന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അടുക്കളയില്‍ സിന്ധുവിനെ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടത്. എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കര്‍ഷകയും നാട്ടുകാര്‍ക്ക് സുപരിചിതയുമാണ് സിന്ധു. വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തിയാണ് ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല് തുടങ്ങിയത്. നഗരസഭ മികച്ച വനിതാ കര്‍ഷകയായി ആദരിച്ചിട്ടുണ്ട്. മക്കള്‍: ആദര്‍ശ് (ബെംഗളൂരു), ആര്യശ്രീ.