വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു; സ്വകാര്യദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; പ്രതി അറസ്റ്റില്‍: യുവാവ് രണ്ടു വര്‍ഷം മുമ്പ് ഭാര്യ ആത്മഹത്യചെയ്ത കേസിലേയും പ്രതി

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; സ്വകാര്യദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; പ്രതി അറസ്റ്റില്‍

Update: 2025-01-24 03:01 GMT

നെടുങ്കണ്ടം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ കോട്ടയം സ്വദേശിയായ യുവാവ് അറസ്റ്റില്‍. മീനടം പുതുപ്പറമ്പില്‍ വീട്ടില്‍ രാഹുല്‍ രാജപ്പനെ (29) ആണ് യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലിസ് അറസ്റ്റ് ചെയ്തത്.

ഇടുക്കി സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതി ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ് രാഹുലുമായി പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. തുടര്‍ന്ന് ഫോണ്‍നമ്പര്‍ വാങ്ങി വിളിക്കുകയും പരിചയം പ്രണയമാകുകയും ചെയ്തു. യുവതിയെ കാണാന്‍ രാഹുല്‍ പലതവണ ഇടുക്കിയിലേക്് പോയി. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി ലോഡ്ജില്‍ എത്തിച്ചും യുവതിയുടെ വീട്ടില്‍െവച്ചും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

യുവാവ് യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. പിന്നീട് യുവതിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ യുവതി പോലീസില്‍ പരാതി നല്‍കി. പോലിസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയി.

ഉടുമ്പന്‍ചോല സി.ഐ. പി.ഡി. അനൂപ്മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചൊവ്വാഴ്ച കോട്ടയം മെഡിക്കല്‍ കോളേജിന് സമീപത്തുെവച്ച് അറസ്റ്റുചെയ്തു. നിരന്തര ഉപദ്രവംമൂലം രണ്ടുവര്‍ഷം മുമ്പ് ഭാര്യ ആത്മഹത്യചെയ്ത കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു. എസ്.ഐ. ബിന്‍സ്, എ.എസ്.ഐ. രജനി, സി.പി.ഒ.മാരായ സജിരാജ്, സിജോ, സുനീഷ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

Tags:    

Similar News