പുറത്തിറങ്ങിയാൽ അപ്പൊ..പുറകെ വരും; സ്കൂളിൽ പോകാൻ ഇറങ്ങിയാൽ ബൈക്കുമായി ചുറ്റും; ഫോണില്‍ വിളിച്ച് ശല്യം; വീടിന്റെ പരിസരത്തു നിന്നും കറക്കം; 17കാരിയെ നിരന്തരം ശല്യം ചെയ്ത് യുവാവ്; സ്ഥിരം റൗണ്ട്സിനിടെ നാട്ടുകാരുടെ വക എട്ടിന്റെ പണി; പോലീസെത്തിയപ്പോൾ കണ്ടത്!

Update: 2025-03-20 16:09 GMT

കോഴിക്കോട്: കോഴിക്കോട് മൂക്കത്ത് പെൺകുട്ടിയെ സ്ഥിരമായി ശല്യം ചെയ്ത് നടന്ന യുവാവിനെ കൈയ്യോടെ പൊക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് 35-കാരനായ യുവാവ് പുറകെ നടന്ന് ശല്യം ചെയ്തത്. സ്ഥിരമായി സ്കൂൾ വിദ്യാർത്ഥിനികളെ പിന്തുടർന്ന് ശല്യം ചെയ്യുന്ന ആളാണെന്നാണ് നാട്ടുകാർ പറയുന്നത്. ഒടുവിൽ കാരശ്ശേരി സ്വദേശിനിയായ പെൺകുട്ടിയെ പിന്തുടരുന്നതിനിടെയാണ് യുവാവിന് നാട്ടുകാരുടെ വക പണി കിട്ടിയത്.

പതിനേഴുകാരിയായ വിദ്യാർത്ഥിനി പുറത്തിറങ്ങുമ്പോൾ തന്നെ ഇയാൾ പുറകെ കൂടും. സ്കൂളിൽ പോകാൻ നേരവും ബൈക്കുമായി പിന്നാലെ വരും. ഒടുവിൽ ഫോണിൽ വിളിച്ച് ശല്യം ചെയ്തും. വീടിന്റെ പരിസരത്തു നിന്നും കറക്കം തുടങ്ങിയതും നാട്ടുകാർ ഇത് ശ്രദ്ധിക്കാൻ തുടങ്ങി പിന്നാലെ സ്ഥിരം റൗണ്ട്സിനിടെയാണ് യുവാവിനെ നാട്ടുകാർ കൈയ്യോടെ പൊക്കി പോലീസിൽ ഏൽപ്പിച്ചത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്.

വിദ്യാര്‍ഥിനിയെ പിന്തുടർന്നു ശല്യം ചെയ്ത യുവാവിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. കേസിൽ മുക്കം കൊടിയത്തൂര്‍ പഞ്ചായത്തിലെ സൗത്ത് പന്നിക്കോട് സ്വദേശി ആബിദിനെയാണ് (35) പോലീസ് അറസ്റ്റ് ചെയ്തത്. കാരശ്ശേരി സ്വദേശിനിയായ പതിനേഴുകാരിയെയാണ് ഇയാള്‍ പിന്തുടർന്ന് ശല്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

മൊബൈല്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും പെൺകുട്ടിയുടെ വീടിന്റെ പരിസരത്തു കറങ്ങുകയും ചെയ്തെന്നാണു നാട്ടുകാര്‍ പറയുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളെ ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും നാട്ടുകാർ പറയുന്നു.കോടതിയിൽ ഹാജരാക്കിയ ആബിദിനെ റിമാൻഡ് ചെയ്തതായും പോലീസ് വ്യക്തമാക്കി.

Tags:    

Similar News