'അയ്യോ എന്നെ വണ്ടി ഇടിച്ചെ...'; സാധാരണ വേഗതയിൽ ഓടുന്ന കാറിന്റെ മുന്നിലേക്ക് എടുത്തുചാടി യുവാവ്; ഉദ്ദേശം ഒന്ന് മാത്രം; എല്ലാത്തിനും സാക്ഷിയായി രണ്ടുപേർ ബൈക്കിൽ; മൂന്നാം കണ്ണും പണികൊടുത്തു; ദൃശ്യങ്ങൾ പുറത്ത്; വ്യാജ വാഹനാപകടം സൃഷ്ടിക്കാൻ നോക്കിയ യുവാവിന് സംഭവിച്ചത്!
ബംഗളുരു: വ്യാജ വാഹനാപകടം ഉണ്ടാക്കാൻ നോക്കിയ യുവാവിന് എട്ടിന്റെ പണി. നെഞ്ചിടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതുവഴി മനസ്സിൽ പുതിയൊരു പേടിയും ഉയർന്നിരിക്കുകയാണ്. അത്തരമൊരു സംഭവം നേരിട്ട് അനുഭവിച്ച ഒരാൾ തന്റെ വാഹനത്തിലെ ഡാഷ് ക്യാം ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്.
ബംഗളുരു വൈറ്റ്ഫീൽഡിൽ ജനുവരി മാസത്തിൽ നടന്ന സംഭവം. റോഡിലൂടെ സാധാരണ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിന് മുന്നിലേക്ക് ഒരാൾ പെട്ടെന്ന് എടുത്തുചാടുന്നു. മനഃപൂർവം അപകടമുണ്ടാക്കി പരിക്കേൽപ്പിക്കാനുള്ള ശ്രമമാണെന്ന് വ്യക്തം. തുടർന്ന് കാർ ഡ്രൈവറിൽ നിന്ന് നഷ്ടപരിഹാരമായി പണം വാങ്ങാനോ മറ്റോ ഉള്ള പദ്ധതിയാണെന്ന് വ്യക്തം. മുന്നിലേക്ക് ചാടിയ യുവാവ് ഡ്രൈവർ സൈഡിൽ ഒരു വശത്തേക്ക് വീഴുന്നു. അതിനു പിന്നാലെ ബൈക്കിൽ രണ്ട് പേർ പിന്നിലൂടെ എത്തി ഓവർടേക്ക് ചെയ്ത് മുന്നിൽ വന്ന് ഡ്രൈവറെ ചോദ്യം ചെയ്യുന്നതും കാണാം.
വ്യാജമായി ഒരു വാഹനാപകടം സൃഷ്ടിക്കാനും അതിന് ശേഷം ഡ്രൈവർക്കെതിരെ സംസാരിക്കാനുള്ള സാക്ഷികളുമായിരുന്നു ഇവർ. ഡ്രൈവറെ ഭീഷണിപ്പെടുത്തി പണം വാങ്ങുകയോ മറ്റോ ആയിരിക്കും ലക്ഷ്യം. പക്ഷെ കാറിൽ ഉണ്ടായിരുന്ന ഡാഷ് ക്യാമറയിൽ എല്ലാ സംഭവങ്ങളും പതിഞ്ഞു.
ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി പൊലീസ് സ്വീകരിക്കണെന്നും ഈ സാഹചര്യങ്ങളിൽ വാഹനം ഓടിക്കുന്നവരെല്ലാം ഡാഷ് ക്യാം വാങ്ങി കാറിൽ ഘടിപ്പിക്കണമെന്നും സേഫ് കാർസ് ഇന്ത്യ എന്ന ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ വ്യക്തമാക്കുന്നു. വിഷയം ഇപ്പോൾ വലിയ ചർച്ചാവിഷയം ആയിരിക്കുകയാണ്.