വിജയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധം; പിടിവീണത് രാത്രിയിലെ ഫോൺ വിളിയിൽ; ഒളിച്ചും പാത്തും സംസാരം; തർക്കത്തിനൊടുവിൽ ടെറസിൽ നിന്നും ഭാര്യയുടെ നിലവിളി; അയൽവാസികളും പോലീസും സ്ഥലത്ത് പാഞ്ഞെത്തി; അരുംകൊലയിൽ ഞെട്ടി നാട്!
മഥുര: അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ സ്വന്തം ഭർത്താവ് അതിദാരുണമായി കൊലപ്പെടുത്തി. മദ്യലഹരിയിൽ വീട്ടിലെത്തിയ പ്രതി ഭാര്യയുമായി തർക്കത്തിൽ ഏർപ്പെടുകയും ഒടുവിൽ കൃത്യം നടത്തുകയും ചെയ്തു. അരുംകൊലയിൽ ഇപ്പോൾ നാട് തന്നെ ഞെട്ടിയിരിക്കുകയാണ്.ഉത്തര്‍ പ്രദേശിലാണ് സംഭവം നടന്നത്. യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ മഥുരയിലാണ് അരുംകൊല നടന്നത്.
മദ്യലഹരിയില്‍ ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് വിജയ് എന്നയാള്‍ ക്രൂരമായ കൊലപതാകം നടത്തിയത്. കൊല്ലപ്പെട്ട രേഖയുടെ സഹോദരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസ് എടുത്ത പോലീസ് പ്രതിയെ കൈയ്യോടെ പൊക്കി.
സുഖ്ദേവ്പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭർത്താവ് വിജയ്ക്ക് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇരുവരും ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നെന്നും ഇത് ഇയാളുടെ ഭാര്യ എതിര്‍ത്തിരുന്നതായും പോലീസ് പറയുന്നു. വ്യാഴാഴ്ച രാത്രി ഇരുവരും ഈ വിഷയവുമായി ബന്ധപ്പെട്ട് വീണ്ടും തര്‍ക്കം ഉണ്ടായി. ഒടുവിൽ തര്‍ക്കത്തെ തുടര്‍ന്ന് ടെറസില്‍ നിന്ന് വിജയ് ഭാര്യ രേഖയെ തള്ളി താഴെയിടുകയായിരുന്നു. വീണയുടനെ രേഖ മരിച്ചു. തുടര്‍ന്ന് അടുത്തുള്ള വയലിലേക്ക് വിജയ് മൃതദേഹം വലിച്ചുകൊണ്ടുപോയി കുഴിച്ചിടുകയും ചെയ്തു.
ഉടനെ തന്നെ പിറ്റേ ദിവസം ഒന്നും സംഭവിക്കാത്തതുപോലെയാണ് വിജയ് നടന്നത്. രേഖയെ വീട്ടില്‍ കാണാനില്ലെന്ന് മനസിലാക്കിയ വിജയുടെ അച്ഛന്‍ കാര്യം അന്വേഷിച്ചു. അപ്പോള്‍ രേഖ മരിച്ചെന്നും അടുത്തുള്ള പാടത്ത് കുഴിച്ചിട്ടെന്നും വിജയ് മറുപടി പറഞ്ഞു. തുടര്‍ന്ന് രേഖയുടെ സഹോദരന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വിജയിയെ ചോദ്യം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ വയലില്‍ നിന്ന് രേഖയുടെ മൃതദേഹം പുറത്തെടുക്കുകയും ചെയ്തു.
വിജയ്ക്കും സഹോദരങ്ങളായ രാജ്കുമാര്‍, കമല്‍, ദിനേശ് എന്നിവര്‍ക്കെതിരെയും മാതാപിതാക്കള്‍ക്കെതിരേയും രേഖയുടെ പിതാവ് പരാതി നൽകുകയുംചെയ്തിട്ടുണ്ട്. കേസില്‍ വിജയിയെ അറസ്റ്റ് ചെയ്തെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.