ബിഹാറില്‍ 16 കാരിയെയും പിതാവിനെയും വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം ആത്മഹത്യ ചെയ്തു; പെണ്‍കുട്ടിയുമായുള്ള ബന്ധത്തില്‍ ഉണ്ടായ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം; അന്വേഷണം ആരംഭിച്ചു

Update: 2025-03-26 05:35 GMT

പട്‌ന: ബിഹാറിലെ ആര റെയില്‍വേ സ്റ്റേഷനില്‍ 16 കാരിയെയും പിതാവിനെയും വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം ആത്മഹത്യ ചെയ്തു. അമന്‍ കുമാര്‍ എന്നയാളാണ് ഇരട്ടക്കൊലപാതകത്തിന് ശേഷം തോക്ക് കൊണ്ട് സ്വയം വെടിവെച്ച് ജീവനൊടുക്കിയത്. പ്ലാറ്റ്ഫോം രണ്ടിനേയും മൂന്നിനേയും ബന്ധിപ്പിക്കുന്ന പാലത്തില്‍ വെച്ചാണ് വെടിവെപ്പുണ്ടായത്. മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് ഭോജ്പൂര്‍ ജില്ലാ സൂപ്രണ്ട് അറിയിച്ചു.

അമന്‍ കുമാര്‍ എന്നയാളാണ് കൊലപാതകം നടത്തിയത്. കൗമാരക്കാരിയായ ജിയ കുമാര്‍ പിതാവ് അനില്‍ സിന്‍ഹ എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ സ്വയം വെടിവെക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും പെണ്‍കുട്ടിയുമായുള്ള ബന്ധം തന്നെയാണ് അതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് സംഭവത്തിന്റെ പിന്നാമ്പുറം വ്യക്തമാക്കാനാണ് പൊലീസ് ശ്രമം. ജിയ കുമാറിനും അനില്‍ സിന്ഹക്കും ഡല്‍ഹിയിലേക്ക് പോകാനായി ട്രെയിന്‍ കയറുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് വിശദീകരിച്ചു. പ്രതിയായ അമന്‍ കുമാര്‍ അക്രമത്തില്‍ ഉപയോഗിച്ച തോക്ക് പിടിച്ചെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Similar News