ഭർത്താവിന് പഴയതുപോലെ തീരെ സ്നേഹമില്ല; വീട്ടിൽ കയറിയാൽ എപ്പോഴും അടിയും ബഹളവും; ഒരു ദിവസം ഭാര്യ കണ്ടത് ഹൃദയം നുറുങ്ങുന്ന കാഴ്ച; അമ്മായിയമ്മയുമായി യുവാവിന് രഹസ്യബന്ധം; ഫോൺ നിറയെ ഒരുമിച്ചുള്ള ചിത്രങ്ങൾ; ഒടുവിൽ എല്ലാ സത്യവും പുറത്തറിഞ്ഞതും അരുംകൊല; നടുക്കം മാറാതെ നാട്ടുകാർ

Update: 2025-10-11 15:13 GMT

കാസ്ഗഞ്ച്: നാട്ടിൽ ഇപ്പോൾ കൊലപാതകങ്ങൾ തുടർകഥ ആവുകയാണ്. വീട്ടിൽ നടക്കുന്ന പ്രശ്നങ്ങൾ വരെ ഒടുവിൽ അരുംകൊലയിലേക്ക് ഒക്കെയാണ് എത്തുന്നത്. അതുപോലൊരു ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നും പുറത്തുവരുന്നത്. അമ്മായിയമ്മയുമായുള്ള രഹസ്യബന്ധത്തെ തുടർന്ന് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്.

ഭർത്താവിന് പഴയതുപോലെ തന്നോട് സ്നേഹമില്ലെന്ന് മനസിലാക്കിയ ഭാര്യ നിരന്തരം നിരീക്ഷിക്കാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം കാണാൻ പാടില്ലാത്ത രീതിയിൽ കണ്ടതോടെ എന്നും വീട്ടിൽ തർക്കം ഉണ്ടാവുകയും. ഒരു ദിവസം കലി കയറിയ ഭർത്താവ് തന്റെ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.

ഭാര്യ മാതാവുമായി അവിഹിത ബന്ധത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ക്രൂരത അരങേറിയത്. 20 കാരിയായ ശിവാനിയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവാനിയുടെ ഭര്‍ത്താവ് പ്രമോദും ഭാര്യ മാതാവും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നു. ഇതിന്‍റെ പേരിലുള്ള തര്‍ക്കങ്ങളാണ് കൊലയിലേക്ക് നയിച്ചത്.

ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. കഴിഞ്ഞാഴ്ചയാണ് സിദ്ധാപുര ഗ്രാമത്തിലെ വീടിനുള്ളില്‍ 20 കാരിയായ ശിവാനി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ശിവാനിയുടെ കുടുംബം പ്രമോദിനെതിരെ പരാതിയുമായി എത്തിയത്.

2018 ലാണ് ശിവാനിയും പ്രമോദും തമ്മിലുള്ള വിവാഹം നടന്നത്. അമ്മായിയമ്മയുമായുള്ള ബന്ധത്തിന്‍റെ പേരില്‍ പ്രമോദിന്‍റെ വീട്ടില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഇതിന് പിന്നാലെയുണ്ടായ സംഘർഷങ്ങളാണ് ശിവാനിക്കെതിരെ അക്രമത്തിലെത്തിച്ചത്. മൃതദേഹം കണ്ടെത്തുന്നത് രണ്ട് ദിവസം മുന്‍പ് പ്രമോദും ശിവാനിയും തമ്മിൽ വീണ്ടും തർക്കമുണ്ടായി. ഇതിനിടയിലായിരുന്നു കൊലപാതകം.

ശിവാനിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രമോദിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രമോദ് മുങ്ങിയതായാണ് വിവരം. കൊലപാതകത്തിന് ശേഷം പ്രമോദും അമ്മായിയമ്മയും തമ്മിലുള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.

Tags:    

Similar News