കാജല്‍, സീമ, നേഹ, സ്വീറ്റി തുടങ്ങിയ വ്യത്യസ്ത പേരുകള്‍; വിവാഹം വൈകിയ യുവാക്കളെ മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്ന് കണ്ടെത്തി വിവാഹം; പിന്നീട് ബന്ധുക്കള്‍ എന്ന് പറയുന്ന നാല് പേര്‍ ചേര്‍ന്ന് ഒരു തട്ടിക്കൊണ്ട് പോകാല്‍ കഥ; 'ഡാകു ദുല്‍ഹന്‍' എന്ന് അറിയപ്പെട്ടുന്ന കല്യാണ തട്ടിപ്പുകാരി പിടിയില്‍; 21 വയസിനിടെ വിവാഹം കഴിച്ചത് 12 പേരെ

Update: 2025-05-03 09:02 GMT

ലക്നൗ: മാട്രിമോണിയല്‍ സൈറ്റുകളെയും സമൂഹമാധ്യമങ്ങളെയും ആയുധമാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 12 വ്യാജ വിവാഹങ്ങള്‍ നടത്തി കോടിക്കണക്കിന് രൂപ തട്ടിയ യുവതിയും സംഘവും യു.പിയില്‍ പൊലീസ് പിടിയില്‍. 'ഡാകു ദുല്‍ഹന്‍' എന്ന പേരിലാണ് ലക്നൗ സ്വദേശിയായ ഗുല്‍ഷാന റിയാസ് ഖാന്‍ (21) തട്ടിപ്പിന്റെ നായികയായത്. യുവതിയെ കൂടാതെ സംഘത്തിലെ മറ്റ് 8 പേരെയും അംബേദ്കര്‍ നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കാജല്‍, സീമ, നേഹ, സ്വീറ്റി തുടങ്ങിയ വ്യത്യസ്ത പേരുകള്‍ സ്വീകരിച്ച ഗുല്‍ഷാന്‍ ഗുജറാത്ത്, ഹരിയാന, ബിഹാര്‍, ഉത്തര്‍ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാജ തിരിച്ചറിയല്‍ ഉപയോഗിച്ച് വിവാഹം കഴിക്കുകയായിരുന്നു. സംഘത്തില്‍ 5 സ്ത്രീകളും 4 പുരുഷന്മാരുമുണ്ട്. ഇവരാണ് ഗുല്‍ഷാന്റെ ബന്ധുക്കളായി എത്തുന്നത്.

മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി ഇരയെ കണ്ടെത്തി താല്‍പര്യം പ്രകടിപ്പിക്കും. പിന്നീട് അവരുമായി വിവാഹം കഴിക്കും. വിവാഹം വൈകിയ യുവാക്കളെ കല്യാണം കഴിക്കുന്നതിന്റെ പേരില്‍ അവരുടെ മാതാപിതാക്കളില്‍നിന്ന് നല്ലൊരു തുകയും വിലപേശി വാങ്ങും. പിന്നെയാണ് കഥ. വിവാഹ ദിവസത്തിലോ പിറ്റേ ദിവസമോ യുവതിയുടെ ബന്ധുക്കള്‍ എത്തി മോട്ടോര്‍ സൈക്കിളില്‍ തട്ടിക്കൊണ്ട് പോകും. തുടര്‍ന്ന് വരന്‍ ബഹളം വയ്ക്കുമ്പോഴേക്കും സംഘം രക്ഷപ്പെട്ടിട്ടുണ്ടാകും. പിന്നീട് വധുവിനെക്കുറിച്ച് യാതൊരു വിവരവുമുണ്ടാകില്ല.

യുപിയിലെ ജൗന്‍പുര്‍ സ്വദേശിയായ റിയാസ് ഖാനാണ് ഗുല്‍ഷാനയുടെ 'യഥാര്‍ഥ വരന്‍'. തയ്യല്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് ഗുല്‍ഷാനയുടെ തട്ടിപ്പിനെക്കുറിച്ച് അറിയാമെന്നും വിവാഹത്തട്ടിപ്പിലൂടെ ഇവര്‍ക്ക് കിട്ടുന്ന തുകയുടെ 5 % ഇയാള്‍ കൈപ്പറ്റാറുണ്ടെന്നും പൊലീസ് പറയുന്നു. അറസ്റ്റിലാകുമ്പോള്‍ ഇവരുടെ പക്കല്‍നിന്ന് 72,000 രൂപയും താലിമാലയിലും 11 മൊബൈല്‍ ഫോണും 3 വ്യാജ ആധാര്‍ കാര്‍ഡും പിടിച്ചെടുത്തതായി അംബേദ്കര്‍ നഗര്‍ എസ്പി കേശവ് കുമാര്‍ പറഞ്ഞു.

Tags:    

Similar News