പഴ്സില്‍ ചുരുട്ടി വച്ച നോട്ടിനുള്ളില്‍ എംഡിഎംഎ: രഹസ്യ വിവരം കിട്ടി യുവാവിന്റെ വീട് പരിശോധിച്ചപ്പോള്‍ ലഭിച്ചത് സുരക്ഷിത സ്ഥാനത്ത് വച്ചിരുന്ന ലഹരി മരുന്ന്; യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് പന്തളം പോലീസ്
പഴ്സില്‍ ചുരുട്ടി വച്ച നോട്ടിനുള്ളില്‍ എംഡിഎംഎ
പന്തളം: ലഹരിവസ്തുക്കളുടെ വ്യാപനം തടയാനുള്ള നടപടിയുടെ ഭാഗമായി പോലീസ് പരിശോധനയില്‍ 0.05 ഗ്രാം എം ഡി എം എ യുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കുളനട മാന്തുക എമിനന്‍സ് വില്ലേജ് ലക്ഷ്മി നിവാസില്‍ അക്ഷയ് വേണുഗോപാലി(27)നെയാണ് പോലീസും ജില്ലാ ഡാന്‍സഫ് ടീമും ചേര്‍ന്നു പിടികൂടിയത്.
വെളളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് വീട്ടിലെ ഇയാളുടെ കിടപ്പുമുറിയിലെ കട്ടിലിലെ മെത്തയുടെ അടിയില്‍ നിന്നും ലഹരിമരുന്ന് കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷിന്റെ മേല്‍നോട്ടത്തിലായിരുന്നു പോലീസ് നടപടി.
വീട്ടില്‍ ലഹരിമരുന്ന് സൂക്ഷിച്ചിട്ടുള്ളതായി രഹസ്യവിവരം ലഭിച്ചതുപ്രകാരം പോലീസ് സംഘം വീട്ടിലെത്തി യുവാവിനെ ചോദ്യം ചെയ്തു.
മെത്തയുടെ അടിയില്‍ വച്ച പേഴ്സിനുള്ളില്‍ ഒരു നോട്ട് മടക്കി ചുരുട്ടി അതിനുള്ളില്‍ സൂക്ഷിച്ച നിലയിയായിരുന്നു എം ഡി എം എ. എസ് ഐ മാരായ അനീഷ് എബ്രഹാം, വിനോദ് കുമാര്‍, സി പി ഓ സുരേഷ്, ഡാന്‍സാഫ് ടീം അംഗങ്ങള്‍ തുടങ്ങിയവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ദാന്‍സാഫിന്റെ നിരന്തരനിരീക്ഷണത്തിലായിരുന്നു യുവാവ്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു.പോലീസ്, എംഡിഎംഎ, യുവാവ്, കസ്റ്റഡി