ജയലില്‍ അടുത്തടുത്ത സെല്ലില്‍ പാര്‍പ്പിക്കണമെന്ന് ആവശ്യം; കാഞ്ചാവും മോര്‍ഫിനും വേണമെന്ന് മീററ്റ് കൊലക്കേസ് പ്രതികള്‍; പരിശോധിച്ച് മരുന്നുകള്‍ നല്‍കാന്‍ മെഡിക്കല്‍ സംഘത്തിന്റെ ശ്രമം; ലഹരിക്ക് അടിമയായ ഇവരുടെ അവസ്ഥ ഭയനാകമെന്ന് ജയില്‍ ഉദ്യേഗസ്ഥര്‍; പ്രതികള്‍ക്കെതിരെ ശക്തമായ നിരീക്ഷണം ഒരുക്കി പോലീസ്

Update: 2025-03-23 05:50 GMT

മീററ്റ്: മര്‍ച്ചന്റ് നേവി ഓഫീസറെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ മുസ്‌കാനും കാമുകന്‍ സാഹില്‍ ശുക്ലയും ജയലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. ലഹരി കിട്ടാത്തതിന്റെ പേരിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. മയക്കുമരുന്ന് ലഭിക്കാത്തതിനാല്‍ രണ്ട് പേരും ഭക്ഷണം പോലും കഴിക്കാന്‍ തയ്യാറാകുന്നില്ല എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മീററ്റിലെ ജില്ലാ ജയിലിലാണ് രണ്ട് പേരും ഇപ്പോള്‍ ഉള്ളത്. ഇവരെ അടുത്ത സെല്ലുകളില്‍ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതര്‍ അതിന് അനുമതി നല്‍കിയിരുന്നില്ല. ലഹരിക്ക് അടിമയായ ഇവരുടെ അവസ്ഥ ഭയനാകമാണെന്ന് ജയില്‍ ഉദ്യേഗസ്ഥര്‍ പറഞ്ഞു. ഇവര്‍ക്കെതിരെ ശക്തമായ നിരീക്ഷണമാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മോര്‍ഫിന്‍ ഇന്‍ജക്ഷന്‍ വേണമെന്നാണ് മുസ്‌കാന്‍ ആവശ്യപ്പെടുന്നത്. കഞ്ചാവാണ് സാഹില്‍ ആവശ്യപ്പെടുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. ആരോടും ഇടപെടാതെ സെല്ലിന്റെ ഒരു മൂലയില്‍ ഇരിക്കുകയാണ് മുസ്‌കാന്‍. സാഹിലാകട്ടെ ലഹരി ലഭിക്കാത്തിന്റെ കടുത്ത അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നുണ്ട്. മെഡിക്കല്‍ സംഘം ഇവരെ പരിശോധിച്ച് മരുന്നുകള്‍ നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ജയിലിലെ ലഹരി വിമുക്തകേന്ദ്രത്തിലെ വിദഗ്ധരും ഇരുവരേയും പരിചരിക്കുന്നുണ്ട്.

2016ലാണ് കൊല്ലപ്പെട്ട മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ സൗരഭ് രജ്പുത്തും മുസ്‌കാന്‍ റസ്‌തോഗിയും പ്രണയിച്ച് വിവാഹിതരായത്. ഭാര്യയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ച സൗരഭ്, മര്‍ച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു. പ്രണയ വിവാഹവും ജോലി ഉപേക്ഷിച്ചതും സൗരഭിന്റെ കുടുംബത്തിന് ഇഷ്ടപ്പെട്ടില്ല. ഇത് തര്‍ക്കങ്ങള്‍ക്ക് കാരണമായതോടെ സൗരഭും മുസ്‌കാനും ഒരു വാടക വീട്ടിലേക്ക് താമസം മാറി. 2019-ല്‍ ഇവര്‍ക്ക് ഒരു മകളും ജനിച്ചു. എന്നാല്‍ മുസ്‌കാന്‍ സുഹൃത്തായ സാഹിലുമായി പ്രണയത്തിലാണെന്ന് സൗരഭ് പിന്നീട് മനസ്സിലാക്കി.

വിവാഹമോചനത്തെ കുറിച്ച് ആലോചിച്ചെങ്കിലും മകളുടെ ഭാവി ഓര്‍ത്ത് തീരുമാനത്തില്‍നിന്ന് സൗരഭ് പിന്നോട്ടുപോയി. വീണ്ടും മര്‍ച്ചന്റ് നേവിയില്‍ ചേരാനും അദ്ദേഹം തീരുമാനിച്ചു. 2023-ല്‍ ജോലിക്കായി അദ്ദേഹം രാജ്യംവിട്ടു. ഫെബ്രുവരി 28-നായിരുന്നു ഇവരുടെ മകളുടെ ആറാം പിറന്നാള്‍. ജന്മദിനം ആഘോഷിക്കാനായി ഫെബ്രുവരി 24-ന് സൗരഭ് വീട്ടിലേക്കെത്തി. ഈ സമയം മുസ്‌കാനും സാഹിലും സൗരഭിനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. മാര്‍ച്ച് നാലിന് മുസ്‌കാന്‍ സൗരഭിന്റെ ഭക്ഷണത്തില്‍ ഉറക്കഗുളികകള്‍ കലര്‍ത്തി. സൗരഭ് മയങ്ങിക്കഴിഞ്ഞപ്പോള്‍ സാഹിലിനൊപ്പം ചേര്‍ന്ന് കത്തി ഉപയോഗിച്ച് സൗരഭിനെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ശരീരം കഷണങ്ങളാക്കി വെട്ടിനുറുക്കിയ ശേഷം ഒരു വീപ്പയ്ക്കുള്ളിലാക്കി സിമന്റ് ഇട്ട് അടയ്ക്കുകയും ചെയ്തു എന്നാണ് പോലീസ് നല്‍കുന്ന വിവരം.

Tags:    

Similar News