ലഹരികൊടുത്ത് മയക്കിയശേഷം; തല വെട്ടിമാറ്റി; ഷോക്കടിപ്പിച്ചു; വീപ്പയിലാക്കാന്‍ കൈ-കാലുകള്‍ ഒടിച്ചു; ഹൃദയത്തില്‍ കുത്തി; മീററ്റിലെ മര്‍ച്ചന്റ് നേവി ഉദ്യേഗസ്ഥന്റെ പോസ്റ്റുമോര്‍ട്ടും റിപ്പോര്‍ട്ട് പുറത്ത്

Update: 2025-03-23 00:54 GMT

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ കൊല്ലപ്പെട്ട മുന്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുതിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. രജ്പുത്തിന്റെ തല വെട്ടിമാറ്റിയതായും, കൈകള്‍ കൈത്തണ്ടയില്‍ മുറിച്ചുമാറ്റിയതായും, കാലുകള്‍ പിന്നിലേക്ക് വളച്ചതായും, ഹൃദയത്തില്‍ കുത്തേറ്റതുമായിട്ടാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അദ്ദേഹത്തിന്റെ ശരീരത്തില്‍ മയക്കുമരുന്നിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്.

മാര്‍ച്ച് 4നാണ് രജ്പുത്തിനെ ഭാര്യ മുസ്‌കാനും കാമുകന്‍ സാഹിലും ചേര്‍ന്ന് മയക്കുമരുന്ന് നല്‍കി കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീപ്പകകത്താക്കി സിമന്റിട്ട് ഉറപ്പിച്ചത്. തുടര്‍ന്ന്, മുസ്‌കാനും സാഹിലും ഹിമാചല്‍ പ്രദേശിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയി. കുറ്റകൃത്യം മറച്ചുവെക്കാന്‍ തന്റെ ഫോണില്‍ നിന്ന് സന്ദേശങ്ങള്‍ അയച്ച് രജ്പുത്തിന്റെ കുടുംബത്തെ മുസ്‌കാന്‍ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

മാര്‍ച്ച് 18ന് രജ്പുത്തിനെ കാണാനില്ലെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. മുസ്‌കാനെയും സാഹിലിനെയും വിളിപ്പിച്ച് ചോദ്യം ചെയ്തപ്പോള്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി.

Tags:    

Similar News