തിരുവാങ്കുളത്ത് മൂന്ന് വയസുകാരിയെ കാണാതായ സംഭവം; അമ്മയുടെ മൊഴിയിൽ മുഴുവൻ ദുരൂഹത; പറയുന്നത് എല്ലാം പരസ്പര വിരുദ്ധമായി; മകളെ ഒക്കത്തിരുത്തി ബേക്കറിക്ക് മുന്നിലൂടെ നടന്നുപോകുന്ന അമ്മയുടെ ദൃശ്യങ്ങൾ സഹിതം പുറത്ത്; വ്യാപക തിരച്ചിൽ!
കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് മൂന്ന് വയസുകാരിയെ കാണാതായ സംഭവത്തില്‍ ദുരൂഹത ഏറുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയ്ക്കൊപ്പം ബസില്‍ സഞ്ചരിക്കവെയാണ് കല്യാണിയെന്ന പെണ്‍കുട്ടിയെ കാണാതായത്. അങ്കണവാടിയില്‍ പോയ ശേഷം അമ്മയ്ക്കൊപ്പം തിരികെ വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി.
കുട്ടിയുടെ അമ്മ പരസ്പര വിരുദ്ധമായി സംസാരിക്കുന്നതിനാല്‍ അമ്മയെ ചെങ്ങമനാട് പോലീസ് ചോദ്യം ചെയ്തു വരികയാണ്. അമ്മയ്ക്ക് മാനസികമായി പ്രശ്‌നമുണ്ടായിരുന്നതായി കുടുംബക്കാര്‍ പറയുന്നു. അമ്മ കുട്ടിയെ അപകടത്തിലാക്കാനുള്ള സാധ്യതയുണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്. ഇക്കാര്യം തന്നെയാണ് കുട്ടിയുടെ അച്ഛനും പോലീസിനോട് പറയുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ അകല്‍ച്ചയിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.
സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കല്യാണിയ്ക്കായി ജില്ലയിലാകെ തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമീപത്തെ പൊലീസ് സ്റ്റേഷനുകളിലും പെണ്‍കുട്ടിയ്ക്കായി പട്രോളിങ് നടത്തുന്നുണ്ട്.
നീല ജീന്‍സും പിങ്ക് ഉടുപ്പുമാണ് കാണാതാകുമ്പോള്‍ കല്യാണി ധരിച്ചിരുന്നത്. ആലുവ ഭാഗത്ത് എത്തിയപ്പോഴാണ് കുട്ടിയെ കാണാതായതെന്നാണ് അമ്മ പൊലീസിനു മൊഴി നല്‍കിയത്. 3.30നാണ് അങ്കണവാടിയില്‍ നിന്നും കല്യാണിയെ വിളിച്ചുകൊണ്ട് വീട്ടിലേക്ക് തിരിച്ചതെന്നും അമ്മ പൊലീസിനോട് പറഞ്ഞു. എന്നാല്‍ കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് അമ്മ പിന്നീട് മൊഴി മാറ്റുകയായിരുന്നു.
കുടുംബപരമായി പ്രശ്‌നങ്ങള്‍ നിലവിലുള്ളതിനാല്‍ കുട്ടിയെ അച്ഛന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ നിന്നാണ് അമ്മ കുട്ടിയെ കൊണ്ടുപോയത്. ഇരുവരെയും തിരുവാങ്കുളം വരെ എത്തിച്ചത് ഓട്ടോയിലാണ്. വൈകുന്നേരത്തോടെയാണ് കുട്ടിയെ കാണാതായത്. കുഞ്ഞിനു വേണ്ടി നാട്ടുകാരും തിരച്ചിലുമായി രംഗത്ത് വന്നിട്ടുണ്ട