'അങ്ങോട്ട് കേറി ചൊറിഞ്ഞിട്ടല്ലേ ഇങ്ങോട്ട് കിട്ടുന്നതെന്നും ചൊറിച്ചിലിന് തിരിച്ചു കിട്ടി എന്ന് വിചാരിച്ചു ആഘോഷിക്കൂ'! ജാമിയാമിലിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സൈക്കോളജി ബിരുദാനന്ത ബിരുദം; രാജ്യസ്‌നേഹവും സൈനിക മഹത്വവും തിരിച്ചറിയാത്ത സൈക്കോളിജിസ്റ്റ്; ഇടുക്കി സൈബര്‍ പോലീസ് നടത്തിയത് വിമര്‍ശനത്തിലെ ദുരുദേശ്യം മനസ്സിലാക്കിയുള്ള ഇടപെടല്‍; പഹല്‍ഗാമിനെ പരിഹസിച്ച മുഹമ്മദ് നസീം അഴിക്കുള്ളിലേക്ക്
ഇടുക്കി: ഇന്‍സ്റ്റഗ്രാമിലൂടെ ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ച യുവാവിനെ ഇടുക്കി സൈബര്‍ പോലീസ് അറസ്റ്റുചെയ്തത് മലപ്പുറത്ത് നിന്നും. ഏറനാട് കാരക്കുന്ന് സ്വദേശി ചെറുകാട്ട് വീട്ടില്‍ മുഹമ്മദ് നസീം (26) ആണ് അറസ്റ്റിലായത്. പഹല്‍ഗാമിന് ശേഷം ദേശവിരുദ്ധതയാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ഇന്ത്യന്‍ സൈന്യം പാവങ്ങളെ കൊല്ലുന്നുവെന്ന് പോലും വ്യാജ പ്രചരണം വന്നു. ഇസ്രേയലിലെ ക്രൂരതയ്ക്ക് മുകളിലാണ് ഇതെല്ലാമെന്നും വിവരിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് നല്‍കിയത്. തുടര്‍ന്ന് തെളിവുകള്‍ വിലയിരുത്തിയാണ് അറസ്റ്റിലേക്ക് പോലീസ് കടന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ സംസ്‌കാര ചടങ്ങിന്റെ വീഡിയോയ്ക്ക് താഴെ ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ച് മോശമായി അഭിപ്രായപ്രകടനം നടത്തിയ കുറ്റത്തിനാണ് അറസ്റ്റിലായത്. ഇടുക്കി സ്വദേശി നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. ജനങ്ങളെ മതം, ജാതി ഭഷ എന്നിവകളുടെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനും ശത്രുത പടര്‍ത്താനും ശ്രമിച്ചുവെന്നാണ് എഫ് ഐ ആര്‍. സമാധാന അന്തരീക്ഷം തകര്‍ക്കുക എന്നതാണ് ഉദ്ദേശം. 'ഇന്ത്യന്‍ സൈന്യം കാശ്മീരില്‍ ഇന്നുവരെ ആരേയും കൊന്നിട്ടില്ലേ തീവ്രവാദി എന്ന ചോദ്യം ഉയര്‍ത്തി. ഹമാസ് കൊന്നത് ചൊളിച്ചിലാണെങ്കില്‍ അതും ചൊറിച്ചിലാണ്. അതിന് തിരിച്ചു കിട്ടി അണ്ണാക്കില്‍ എന്ന് വിചാരിച്ച് ആഘോഷിക്കടേ തീവ്രവാദി-എന്നതാണ് പ്രതിയുടെ ഒരു പരിഹാസ കമന്റ്. എങ്കില്‍ അത്ര തന്നെ ഇതും ഉള്ളു. ഇന്ത്യന്‍ സൈന്യം അങ്ങോട്ടു പോയി ചൊരിഞ്ഞു. തിരിച്ച് അണ്ണാക്കില്‍ കിട്ടി ആഘോഷിക്ക്.. എന്നും കമന്റിട്ടു. ഏപ്രില്‍ 24നും 26നുമായിരുന്നു ഈ വിവാദ കമന്റുകള്‍.
ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അപ്ലൈഡ് സൈക്കോളജിയില്‍ ബിരുദാനന്ത ബിരുദം നേടിട്ടുണ്ട്. നെറ്റ് യോഗ്യതയും ഉണ്ട്. ഇടവണ്ണയിലെ സൈക്കോളജി ക്ലീനിക്കില്‍ സൈക്കോളജിസ്റ്റാണ് ഇയാള്‍. നിരവധി തീവ്രവാദ അനുകൂല കമന്റുകള്‍ ഇയാള്‍ മുമ്പും ഇട്ടിട്ടുണ്ട്. ബംഗ്ലാദേശിനേയും മാറാടിനേയും വരെ കൂട്ടുപിടിച്ചുള്ള ഭീകരതയാണ് ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ സംസ്‌കാര ചടങ്ങിന്റെ വീഡിയോയ്ക്ക് താഴെ ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ച് മോശമായി അഭിപ്രായപ്രകടനം നടത്തിയത് സമാനതകളില്ലാതെയാണ്. പ്രകോപനപരമായ അഞ്ചോളം കമന്റുകള്‍ ഇയാള്‍ വീഡിയോക്ക് താഴെ പോസ്റ്റ് ചെയ്തിരുന്നു.
സംഭവത്തില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മലപ്പുറത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. 'അങ്ങോട്ട് കേറി ചൊറിഞ്ഞിട്ടല്ലേ ഇങ്ങോട്ട് കിട്ടുന്നതെന്നും , ചൊറിച്ചിലിന് തിരിച്ചു കിട്ടി എന്ന് വിചാരിച്ചു ആഘോഷിക്കൂ ' എന്നുമായിരുന്നു കമന്റാണ് കൂടുതല്‍ വിനയായത്. യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അഭിജിത്ത് ജിജി നല്‍കിയ പരാതിയിലാണ് നടപടി.ഭാരതീയ നിയമ സംഹിതയിലെയും കേരളാ പൊലീസ് ആക്ടിലെയും വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനും ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവയെ അപകടപ്പെടുത്തുക എന്ന ഉദ്ദേശത്തോടും കൂടിയാണ് പ്രതി സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിര്‍ദ്ദേശാനുസരണം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി കെ.ആര്‍. ബിജുവിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വി.എ. സുരേഷും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.