മലമൂത്ര വിസര്‍ജ്ജനത്തിനായി വീടിന് പുറത്തുപോയി; നിമിഷങ്ങൾക്കുള്ളിൽ കുട്ടിയെ കാണാതായി; രണ്ടിന്റെയെന്ന് മൃതദേഹം വയലിൻകരയിൽ; പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് വരട്ടെയെന്ന് പോലീസ്!

Update: 2025-05-10 16:09 GMT

ലക്‌നൗ: കാണാതായ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. കാണാതെ പോയ ഏഴ് വയസ്സുകാരന്റെ മൃതദേഹം കൈകാലുകള്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ഹത്രാസിലാണ് സംഭവം നടന്നത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് കുട്ടിയുടെ ഉറ്റവരും ബന്ധുക്കളും ഒരുപോലെ പറഞ്ഞു. ഖുത്തിപുരി ജാതന്‍ ഗ്രാമത്തിലെ ഭോല എന്ന കുട്ടിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. കൊലപാതകമാണെന്ന് പോലീസ് വ്യക്തമാക്കി.

വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്. മലമൂത്ര വിസര്‍ജ്ജനത്തിനായി വീടിന് പുറത്തുപോയ കുട്ടി തിരികെ വന്നില്ല .നാട്ടുകാരും കുടുംബവും തിരച്ചില്‍ നടത്തിയെങ്കില്‍ കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു

ശനിയാഴ്ച രാവിലെ 'തിന' കൃഷി ചെയ്യുന്ന വയലില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കൈകളും കാലുകളും കയറുകൊണ്ട് കെട്ടിയിട്ടിരുന്നു. ശരീരത്തില്‍ മുറവുകളുണ്ടായിരുന്നു. മൃതദേഹം ജീര്‍ണിച്ചിട്ടുണ്ടെന്നും അതിനാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രമേ ബാക്കി വിവരങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.

Tags:    

Similar News