അനന്തരവനുമായി മുടിഞ്ഞ പ്രേമം; ഇടയ്ക്ക് ബന്ധം വിലക്കി; ഭർത്താവ് തിരികെ വിദേശത്ത് പോയതും വീണ്ടും മരം ചുറ്റി പ്രണയം; യുവാവ് തിരികെ നാട്ടിലെത്തിയപ്പോൾ മുസ്കാൻ എഫ്ഫക്റ്റ്; ഒടുവിൽ ഗോതമ്പ് പാടത്തെ പോലീസ് പരിശോധനയിൽ ട്വിസ്റ്റ്!
ഡിയോറിയ: സൗദിയിൽ പ്രവാസിയായിരുന്ന യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തി ഭാര്യ. ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണ് ദാരുണമായ സംഭവം നടന്നത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം രണ്ടു കഷണങ്ങളാക്കി സ്യൂട്ട്കേസില്‍ ഒളിപ്പിച്ച് 50 കിലോ മീറ്റര്‍ അകലെ ഒളിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഭാര്യ റസിയയെ പോലീസ് കൈയ്യോടെ പൊക്കി.
നേരത്തെ റസിയയും അനന്തരവനും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. ഇവരുടെ ബന്ധം നൗഷാദ് അറിയുകയും ഗ്രാമത്തില്‍ നടത്തിയ ചര്‍ച്ചയില്‍ റസിയ കാമുകനുമായുള്ള ബന്ധം പിരിയാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ നൗഷാദ് തിരികെ വിദേശത്തേക്ക് പോയതോടെ ഇരുവരും വീണ്ടും അടുത്തു. പത്ത് ദിവസം മുന്‍പാണ് നൗഷാദ് സൗദിയില്‍ നിന്നും നാട്ടിലെത്തിയത്. ഇതോടെ ബന്ധത്തിന് തടസമാകുന്നത് കണ്ടാണ് ഇരുവരും കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
തർകുൽവ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പക്ഡി ഛാപർ പട്ഖൗലിയിലെ ഗോതമ്പ് പാടത്താണ് മൃതദേഹം കണ്ടെത്തിയത്. വിളവെടുപ്പ് ജോലിക്ക് എത്തിയ ജിതേന്ദ്ര ഗിരി എന്ന കര്‍ഷകനാണ് ഒഴിഞ്ഞ ഭാഗത്ത് ഉപേക്ഷിച്ച സ്യൂട്ട്കേസ് കണ്ട് പോലീസിനെ അറിയിച്ചത്. പോലീസ് നടത്തിയ പരിശോധനയില്‍ ബാഗിൽ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
ബാഗിൽ ഉണ്ടായിരുന്ന വിദേശ സിം കാർഡ്, രേഖകളുടെ ഫോട്ടോകോപ്പി ചെയ്ത, എയർപോർട്ട് ടാഗ് പതിച്ച യാത്രാ ബാർകോഡ് എന്നിവയാണ് മരിച്ചയാളെ തിരിച്ചറിയാന്‍ സഹായിച്ചത്. മൂര്‍ച്ചയേറിയ ആയുധ കൊണ്ട് തലയ്ക്ക് മുറിവേറ്റ പാടുകള്‍ മൃതദേഹത്തിൽ ഉണ്ടായിരുന്നു. ആളെ തിരിച്ചറിഞ്ഞ ശേഷം പോലീസ് നൗഷാദിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഭാര്യയിലേക്ക് സംശയമെത്തുന്നത്. വീട്ടിലുണ്ടായിരുന്ന മറ്റൊരു ബാഗിൽ രക്തക്കറകൾ കണ്ടെത്തി. ഭാര്യ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റംസമ്മതിക്കുകയായിരുന്നു. കാമുകനും കൊലപാതകത്തിന് സഹായിച്ചെന്നാണ് മൊഴി. എന്നാല്‍ ഇയാള്‍ നിലവില്‍ ഒളിവിലാണ്.
ദീര്‍ഘകാലം പ്രവാസിയായിരുന്ന ഇയാള്‍ ഈയിടെ നാട്ടില്‍ പുതിയ വീട് പണിതിരുന്നു. അച്ഛനും ഭാര്യയും മക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. നാട്ടിലേക്ക് വരുമ്പോള്‍ കൊണ്ടുവന്ന രണ്ട് ട്രോളിയിലൊന്നിലാണ് നൗഷാദിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ചത്. നൗഷാദിന്‍റെ ഗ്രാമായ ഭതൗലി ഗ്രാമത്തില്‍ നിന്നും 60 കിലോ മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.