ജെഡിയു നേതാവ് നാട്ടിക ദീപക് വധക്കേസ്; വിചാരണ കോടതി വെറുതെ വിട്ട അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം; ഹൈക്കോടതി ശിക്ഷ വിധിച്ചത് വിചാരണക്കോടതി വെറുതെവിട്ട പ്രതികള്‍ക്ക്

നാട്ടിക ദീപക് വധക്കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Update: 2025-04-08 09:04 GMT

കൊച്ചി: ജനതാദള്‍ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റും സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്ന പി ജി ദീപക് കൊല്ലപ്പെട്ട കേസില്‍ പ്രതികളായ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. വിചാരണക്കോടതി വെറുതെവിട്ട പ്രതികള്‍ക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്.ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേത് വിധി. പ്രതികള്‍ ഓരോ ലക്ഷം രൂപ പിഴ അടക്കണം. ഒന്നുമുതല്‍ അഞ്ച് വരെയുള്ള പ്രതികളെയാണ് കുറ്റക്കാരെന്ന് ഡിവിഷന്‍ ബെഞ്ച് കണ്ടെത്തിയിരുന്നു.

കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികളായ ഋഷികേശ്, നിജിന്‍, പ്രശാന്ത്, രസന്ത്, ബ്രഷ്‌നേവ് എന്നിവരെയാണ് ഹൈക്കോടതി കുറ്റക്കാരണെന്ന് കണ്ടെത്തിയത്. ബിജെപി, ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ ആരോപണം.

2015 മാര്‍ച്ച് 24 ആം തീയതി ആണ് ദീപക് കൊല്ലപ്പെട്ടത്. ആകെ പത്ത് പ്രതികളെയാണ് വിചാരണക്കോടതി നേരത്തെ വെറുതെവിട്ടത്. വിചാരണക്കോടതി വിധിക്കെതിരെ സര്‍ക്കാരും ദീപക്കിന്റെ ഭാര്യ വര്‍ഷയും സമര്‍പ്പിച്ച അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പ്രതികള്‍ ഓരോ ലക്ഷം രൂപ പിഴയും അടക്കണം.

2015 മാര്‍ച്ച് 24നായിരുന്നു കൊലപാതകം. റേഷന്‍ വ്യാപാരിയായിരുന്ന ദീപക്, കട അടച്ച് പോകാനൊരുങ്ങവേ വാനില്‍ മുഖംമൂടി ധരിച്ചെത്തിയ പത്തംഗസംഘം കുത്തി കൊലപ്പെടുത്തുകയായിരുന്നു. ജനതാദള്‍ പ്രവര്‍ത്തകരായ സ്റ്റാലിന്‍, മണി എന്നിവര്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ബിജെപി പ്രവര്‍ത്തകനായിരുന്ന ദീപക്, പാര്‍ട്ടി മാറിയതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. എന്നാല്‍, പ്രതികള്‍ ഇവരെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി വെറുതെ വിടുകയായിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാരും ദീപക്കിന്റെ ഭാര്യ വര്‍ഷയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

Tags:    

Similar News