12-ാം വയസില്‍ ബന്ധുവിനൊപ്പം ബംഗ്ലൂരുവിലെത്തി; കൊച്ചിയില്‍ എത്തിച്ചതും സെക്‌സ് മാഫിയ; കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അറസ്റ്റ് മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ച കേസില്‍; കേന്ദ്ര ഏജന്‍സികളും പരിശോധനയില്‍
അന്താരാഷ്ട്ര മാഫിയയ്ക്ക് ഇതിന് പിന്നില്‍ പങ്കുണ്ടെന്നും സംശയമുണ്ട്.
കൊച്ചി: എളമക്കരയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയും അറസ്റ്റിലാകുന്നത് മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ച കേസില്‍. മനുഷ്യ കടത്തിന് തെളിവാണ് ബംഗ്ലദേശുകാരിയായ പെണ്‍കുട്ടിയുടെ അറസ്റ്റ്. രേഖകളില്ലാതെ ബംഗ്ലാദേശികള്‍ രാജ്യത്ത് എത്തുന്നതിന് തെളിവ് കൂടിയാണ് ഇത്. ഈ വിഷയത്തില്‍ കേന്ദ്ര ഏജന്‍സികളും വിവര ശേഖരണം തുടങ്ങി. അന്താരാഷ്ട്ര മാഫിയയ്ക്ക് ഇതിന് പിന്നില്‍ പങ്കുണ്ടെന്നും സംശയമുണ്ട്.
പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ സെക്‌സ് റാക്കറ്റ് കണ്ണികള്‍ ഇന്നലെ പിടിയിലായിരുന്നു.മലയാളിയായ ശ്യാം എന്ന ഒരാളും അറസ്റ്റിലായിട്ടുണ്ട്. കൂടുതല്‍ പേര്‍ പ്രതികളാകും എന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഘത്തിന്റെ കൈവശമുണ്ടായിരുന്ന പെണ്‍കുട്ടിയെ പൊലീസ് മോചിപ്പിക്കുകയായിരുന്നു. 12 വയസ്സ് മുതല്‍ ബെംഗളൂരുവില്‍ ആയിരുന്ന പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘം ഒരാഴ്ച മുന്‍പാണ് കൊച്ചിയില്‍ എത്തിച്ചത്. ഒരാഴ്ചയ്ക്കിടെ 20 പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. രണ്ട് സ്ത്രീകളാണ് സംഘത്തെ നിയന്ത്രിച്ചിരുന്നത്. ജഗദ, സെറീന എന്നിവരായിരുന്നു ഇവര്‍. ഇവരും അറസ്റ്റിലായിട്ടുണ്ട്.
ബെംഗളൂരു സ്വദേശിനിയായ സെറീന പെണ്‍വാണിഭം ലക്ഷ്യമിട്ട് പെണ്‍കുട്ടിയെ കൊച്ചിയില്‍ എത്തിക്കുകയായിരുന്നു. മനക്കപ്പറമ്പ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്നതിനിടെ പൊലീസിനു ലഭിച്ച രഹസ്യ വിവരമായിരുന്നു അന്വേഷണത്തിന്റെ തുടക്കം. സംഘത്തിന്റെ കൈവശമുണ്ടായിരുന്ന ബംഗ്‌ളാദേശ് സ്വദേശിനിയായ 20 കാരിയെ പോലീസ് മോചിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പെണ്‍കുട്ടിയുടെ വരവ് അനധികൃതമാണെന്ന് കണ്ടെത്തിയത്.
ബംഗ്ലാദേശ് സ്വദേശിനിയായി 20കാരിയാണ് കൊച്ചി എളമക്കര കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭ സംഘത്തിന്റെ കയ്യില്‍ പെട്ടത്. 12 വയസ്സ് മുതല്‍ ബംഗളൂരുവില്‍ ആയിരുന്ന പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘം ഒരാഴ്ച മുമ്പാണ് കൊച്ചിയില്‍ എത്തിച്ചത്. ഒരാഴ്ചയ്ക്കിടെ 20 പേര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവച്ചു. കേരളത്തിലും പുറത്തും വേരുകളുള്ള പെണ്‍വാണിഭ സംഘമാണ് സംഘത്തിന് പിന്നിലെന്നാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
പന്ത്രണ്ടാം വയസ്സില്‍ ബന്ധുവിനൊപ്പം ബംഗളൂരുവില്‍ എത്തിയ പെണ്‍കുട്ടി 20 വയസ്സുവരെ സെക്‌സ് റാക്കറ്റിന്റെ കൈവശമായിരുന്നു. ഇക്കാലത്ത് പലര്‍ക്കായി കാഴ്ചവെച്ച് നിരന്തര പീഡനത്തിന് ഇരയാക്കി എന്നാണ് പോലീസിന് ലഭിച്ച വിവരം. ഈ ബന്ധുവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. സെറീന പെണ്‍വാണിഭ ലക്ഷ്യമിട്ട് പെണ്‍കുട്ടിയെ കൊച്ചിയില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ബി എന്‍ എസ്എസ് 183 പ്രകാരം മജിസ്‌ട്രേറ്റ് മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴിയും എടുത്തു. അതിന് ശേഷമാണ് രേഖാ വിവാദം ഉണ്ടായത്.