ലീവിന് നാട്ടിലെത്തിയ യുവാവ് നേരെ വിട്ടത് പണം പിൻവലിക്കാൻ ബാങ്കിലേക്ക് പക്ഷെ അക്കൗണ്ട് കാലി; ഒന്നും മിണ്ടാതെ ഭാര്യ; ഒടുവിൽ കാര്യം തിരക്കിയപ്പോൾ അറിഞ്ഞത് മറ്റൊന്ന്; ഓൺലൈൻ ഗെയിമിംങ്ങിനായി സ്വന്തം മക്കൾ ചെലവഴിച്ചത് 6.5 ലക്ഷം രൂപ; വിഷമം സഹിക്കാൻ വയ്യാതെ പിതാവ്...!

Update: 2024-10-08 08:10 GMT

ലക്നൌ: ഒരു വീട്ടിലെ എല്ലാ ചിലവും നോക്കുന്നത് ഗൃഹനാഥനാണ്. വീട്ടിലെ എല്ലാ ഭാരവും ചുമക്കുന്നത് അച്ഛനായിരിക്കും. ചിലർ കുടുംബം നോക്കാൻ വിദേശ രാജ്യങ്ങളിൽ പോകുന്നു. ചിലരാകട്ടെ നാട്ടിൽ ജോലി ചെയ്ത് ജീവിക്കുന്നു. അങ്ങനെ വിദേശത്ത് ജോലി നോക്കിയാ ഒരു പിതാവിന്റെ ദയനീയ അവസ്ഥയാണ് ഉത്തർപ്രദേശിൽ നടന്നിരിക്കുന്നത്. വിദേശ രാജ്യത്ത് ജോലി ചെയ്തുവന്ന ഒരു വീട്ടിലെ പിതാവിന്റെ ബാങ്ക് അക്കൌണ്ടിൽ ഉണ്ടായിരുന്ന പണം 6.5 ലക്ഷം രൂപ കാലിയാക്കി കൗമാരക്കാരായ സ്വന്തം മക്കൾ.

ഉത്തർ പ്രദേശിൽ ആണ് സംഭവം നടന്നത്. യുപി യിലെ ഖുശിനഗറിലാണ് നാടകീയ സംഭവങ്ങൾ നടന്നത്. ഇറാഖിൽ ജോലി ചെയ്യുകയായിരുന്ന യുവാവിന്റെ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. അടുത്തിടെ ലീവിന് നാട്ടിലെത്തിയ യുവാവ് ശനിയാഴ്ച ബാങ്കിൽ എത്തി പണം പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്ന കാര്യം അറിയുന്നത്.

ഉടനെ തന്നെ ഭാര്യയോടും മക്കളോടും കാര്യം തിരക്കി. പക്ഷെ ഭാര്യ ഒന്നും അറിയില്ലെന്ന് പറഞ്ഞു. മക്കളോടും പണം ചെലവാക്കിയ കാര്യം തിരക്കിയപ്പോളും ഇത് തന്നെ പ്രതികരണം. പിന്നെ കൗമാരക്കാരായ തന്റെ മക്കൾ എന്തെങ്കിലും സൈബർ കുറ്റകൃത്യങ്ങൾ പെട്ടിരിക്കാമെന്നുമാണ് പിതാവ് കരുതിയത്. ഇതോടെയാണ് അദ്ദേഹം അഭിഭാഷകനുമായി ബന്ധപ്പെട്ടത്. അഭിഭാഷകൻ അക്കൌണ്ട് പരിശോധിച്ചപ്പോഴാണ് സത്യം അയാൾ തിരിച്ചറിയുന്നത്. ഭാര്യയുടെ ഫോണിലെ ജി പേയിൽ നിന്നും ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമിലേക്ക് നേരിട്ട് നൽകിയതായി വ്യക്തമായത്.

അപ്പോഴാണ് നാടകീയ സംഭവങ്ങൾ പുറത്ത് അറിയുന്നത്. ഓൺലൈൻ ക്ലാസിനായി കുട്ടികൾ അമ്മയുടെ ഫോൺ ഉപയോഗിച്ചിരുന്നു. ഈ സമയത്താണ് ഗെയിം കളിച്ച് റിവാർഡുകൾ നേടാനാണ് കൗമാരക്കാർ ശ്രമിച്ചത്. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ആണ് അക്കൌണ്ടിൽ നിന്ന് പണം ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾക്ക് നൽകിയത്. തുടക്കത്തിൽ റിവാർഡുകൾ ലഭിച്ചതോടെ മക്കൾ കൂടുതൽ പണം ഈ പ്ലാറ്റ്ഫോമുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

അതുപ്പോലെ ക്വിക് റിവാർഡുകൾക്കായി പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന 4.2 ലക്ഷം രൂപയും അമ്മയുടെ അക്കൌണ്ടിലുണ്ടായിരുന്ന 2.39 ലക്ഷം രൂപയുമാണ് നാല് മാസത്തിനുള്ളിൽ മക്കൾ ചെലവാക്കിയത്. വേറെ എന്തും സഹിക്കും. പക്ഷെ അവർ പണം നഷ്ടമായ വിവരം രഹസ്യമായി സൂക്ഷിച്ചതാണ് വിഷമിപ്പിക്കുന്നതെന്നാണ് പിതാവ് ഒടുവിൽ പ്രതികരിച്ചു. കുട്ടികൾ ഫോൺ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ പുലർത്തണമെന്നും. അവർ ഏതൊക്കെ സൈറ്റിൽ കേറുന്നുണ്ടെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും പോലീസ് പറഞ്ഞു.

Tags:    

Similar News