കൊടകര കുഴല്‍പ്പണക്കേസില്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍; അന്വേഷണത്തിന് പ്രത്യേക സംഘം; വി.കെ രാജുവിനെ നിലനിര്‍ത്തി; തൃശൂര്‍ ഡിഐജിക്ക് മേല്‍നോട്ട ചുമതല

കേസ് അന്വേഷിച്ച കഴിഞ്ഞ പോലീസ് സംഘത്തിലുള്ളവരെ ഒഴിവാക്കി

Update: 2024-11-13 09:57 GMT

കൊച്ചി: കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍. കൊച്ചി ഡിസിപി കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള എട്ട് അംഗ സംഘമടങ്ങിയ പുതിയ ടീം ആണ് കേസ് അന്വേഷിക്കുക. പഴയ അന്വേഷണ സംഘത്തിലെ വി.കെ രാജു മാത്രമാണ് പുതിയ സംഘത്തിലും ഉള്ളത്. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവ് ഇറക്കി.

കേസ് അന്വേഷിച്ച കഴിഞ്ഞ പോലീസ് സംഘത്തിലുള്ളവരെ ഒഴിവാക്കിയാണ് പുതിയ അന്വേഷണ സംഘത്തിന് രൂപം കൊടുത്തത്. പഴയ അന്വേഷണ സംഘത്തിലെ വി.കെ രാജു പുതിയ സംഘത്തിലുണ്ട്. നേരത്തെ ഐജി അക്ബറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്വേഷണം നടത്തിയിരുന്നത്. ഇതിന് പകരമാണ് തൃശൂര്‍ ഡിഐജിക്ക് അന്വേഷണ ചുമതല നല്‍കിയത്. തൃശൂരിലെ വിവിധ സ്റ്റേഷനുകളിലെ പോലീസ് ഓഫീസര്‍മാര്‍ അടക്കം എട്ടംഗ സംഘമാണ് അന്വേഷിക്കുന്നത്.

ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലാണ് കൊടകര കുഴല്‍പ്പണവിവാദത്തെ ചൂടുപിടിപ്പിച്ചത്. കൊടകരയില്‍ പിടികൂടിയ മൂന്നരക്കോടിയുടെ കുഴല്‍പ്പണം ബിജെപിയുടെ ഓഫീസില്‍ എത്തിച്ചാണ് കടത്തിയതെന്നാണ് സതീഷ് പറഞ്ഞത്. കുഴല്‍പ്പണക്കടത്തിന്റെ അണിയറ വിവരങ്ങളും ഓരോ ദിവസവും സതീഷ് പുറത്തുവിട്ടുകൊണ്ടിരുന്നു.

ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് വെളിപ്പെടുത്തല്‍ എന്നതിനാല്‍ അത് ഉപതിരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണമായി മാറി. ഇതിന് പിന്നാലെയാണ് കൊടകര കുഴല്‍പ്പണ കേസില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ വീണ്ടും തയാറെടുത്തത്.

നേരത്തെ കേസ് അന്വേഷിച്ചിരുന്ന സംഘത്തിലെ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വി.കെ രാജുവിന് തന്നെയാണ് ഇത്തവണയും ചുമതല. പഴയ അന്വേഷണ സംഘത്തിലെ വി.കെ രാജു മാത്രമാണ് ഇത്തവണ പുതിയ സംഘത്തിലും ഉള്ളത്.

പുനരന്വേഷണത്തിന് കോടതിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ കേസില്‍ അന്വേഷണം ആരംഭിക്കും. തിരൂര്‍ സതീഷിന്റെ മൊഴി രേഖപ്പെടുത്തി പ്രാഥമിക വിവര ശേഖരണം നടത്തുമെന്നാണ് വിവരം. കൊടകരയില്‍ പിടികൂടിയ മൂന്നരക്കോടിയുടെ കുഴല്‍പ്പണം ബി.ജെ.പി. ഓഫീസില്‍ എത്തിച്ചാണ് കടത്തിയതെന്ന് തിരൂര്‍ സതീഷ് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

ബി.ജെ.പി. നേതാക്കളുടെ സമ്മര്‍ദം കാരണം വ്യാജമൊഴിയാണ് മുന്‍പ് നല്‍കിയിരുന്നതെന്നും ആറു ചാക്കുകളിലാക്കി മൂന്നരക്കോടിരൂപ ഓഫീസില്‍ എത്തിച്ചെന്നുമാണ് വെളിപ്പെടുത്തല്‍. ചാക്കുകളില്‍ പാര്‍ട്ടിയുടെ കൊടിതോരണങ്ങളാണെന്നാണ് സതീഷ് മുമ്പ് മൊഴി നല്‍കിയത്. ഈ മൊഴി കോടതിയില്‍ തിരുത്തി സത്യം പറയാന്‍ ഇരിക്കുകയായിരുന്നു എന്നും സതീഷ് പറഞ്ഞിരുന്നു.

Tags:    

Similar News