തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം; മൂന്ന് വയസുകാരന്‍ അടക്കം ഏഴ് പേര്‍ മരിച്ചു; ആറ് പേര്‍ ലിഫ്റ്റില്‍ കുടുങ്ങി; രോഗികളെ മാറ്റാനുള്ള ശ്രമം തുടരുന്നു; അപകട കാരണം, ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം
തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം
ചെന്നൈ: തമിഴ്‌നാട് ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ചികിത്സയിലിരുന്ന ഏഴു രോഗികള്‍ മരിച്ചു. ഇന്ന് രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ദിണ്ടിഗല്‍-തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. മരിച്ച ഏഴു പേരില്‍ മൂന്നു വയസുള്ള ആണ്‍കുട്ടിയും ഉണ്ട്. ആറ് രോഗികള്‍ ലിഫ്റ്റില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
സ്ഥലത്തേക്ക് കൂടുതല്‍ ഫയര്‍ഫോഴ്‌സും ആംബുലന്‍സുകളും എത്തിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. വലിയ രീതിയിലാണ് തീ ഉയരുന്നത്. 100ലധികം രോഗികള്‍ക്ക് കിടത്തി ചികിത്സക്ക് സൗകര്യമുള്ള ആശുപത്രിയിലാണ് സംഭവം. തീപിടിത്തമുണ്ടായപ്പോള്‍ നിരവധി പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. ആശുപത്രിയിലുണ്ടായിരുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്. അമ്പതിലധികം ആംബുലന്‍സുകളാണ് ആശുപത്രിയിലെത്തിച്ചിരിക്കുന്നത്.
നാലു നിലകളിലുള്ള ആശുപത്രിയിലെ താഴത്തെ നിലയിലാണ് ആദ്യം തീ പിടിച്ചത്. തീ പടരാനുള്ള കാരണം വ്യക്തമല്ല. താഴത്തെ നിലയില്‍ നിന്ന് തീയും പുകയും മുകളിലേക്ക് ഉയരുകയായിരുന്നു. ചില രോഗികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ഏഴുപേരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. അപകടത്തില്‍ 20 പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. ആശുപത്രിയിലുള്ള രോഗികളെ പുറത്തെത്തിച്ച് മറ്റു ആശുപത്രികളിലേക്ക് മാറ്റികൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്.
ജില്ലാ കളക്ടര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. 50ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 20 പേരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാം നിലയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുണ്ട്. ഒന്നാം നിലയിലെ തീ അണച്ച ശേഷമാകും ഇവരെ പുറത്തേക്ക് എത്തിക്കുക.
ദിണ്ടിഗലിലെ മുഴുവന്‍ ഫയര്‍ എഞ്ചിനുകളെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. അമ്പതിലധികം ആംബുലന്‍സ് എത്തിച്ചിട്ടുണ്ട്. നൂറിലധികം പേര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. താഴത്തെ നിലയില്‍ പൂര്‍ണമായും തീ പിടിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം തുടരുന്നത്. ലിഫ്റ്റില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചു. ഇവര്‍ അബോധാവസ്ഥയില്‍ എന്ന് കളക്ടര്‍ അറിയിച്ചു.