അമിതവേഗതയില്‍ ദിശ തെറ്റി വന്ന കാര്‍ ചരക്കുലോറിയില്‍ ഇടിച്ചുകയറി; കാറിനുള്ളില്‍ എയര്‍ബാഗ് സുരക്ഷ ലഭിച്ചിട്ടും യുവാവിന് ദാരുണാന്ത്യം; വാഹനാപകടത്തില്‍ മരിച്ചത് സി.പി.എം സംസ്ഥാന സമിതിയംഗം എസ് രാജേന്ദ്രന്റെ മകന്‍; മൃതദേഹം പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച ശേഷം
ചരക്കുലോറിയും കാറും കൂട്ടിയിടിച്ചു; സി.പി.എം സംസ്ഥാന സമിതിയംഗത്തിന്റെ മകന്‍ മരിച്ചു
പത്തനംതിട്ട: ചരക്കുലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സി.പി.എം സംസ്ഥാന സമിതി അംഗവും മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും ആയിരുന്ന എസ്.രാജേന്ദ്രന്റെ മകന്‍ ആദര്‍ശ് മരിച്ചു. കൊല്ലത്തു നിന്നുള്ള സി.പി.എം സംസ്ഥാന സമിതിയംഗം എസ്. രാജേന്ദ്രന്റെ മകന്‍ തിരുവനന്തപുരം ഉള്ളൂര്‍ കൃഷ്ണനഗര്‍ പൗര്‍ണമിയില്‍ ആര്‍.എല്‍. ആദര്‍ശ് (36) ആണ് മരിച്ചത്. രാത്രി 8.20 ന് പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മൈലപ്രയ്ക്കും കുമ്പഴയ്ക്കും ഇടയിലാണ് അപകടം.
ഇരുവാഹനങ്ങളും നേര്‍ക്കു നേരെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വട്ടം കറങ്ങിയ കാര്‍ അടുത്തുള്ള വീടിന്റെ ഗേറ്റ് ഇടിച്ചു തകര്‍ത്താണ് നിന്നത്. ലോറിയുടെ ഡ്രൈവര്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിപ്പോയ ആദര്‍ശിനെ ഫയര്‍ ഫോഴ്സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആദര്‍ശ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ത
ഹോണ്ട സിറ്റി കാറില്‍ റാന്നിയില്‍ നിന്നും കുമ്പഴ ഭാഗത്തേക്ക് വരികയായിരുന്നു ആദര്‍ശ്. അമിതവേഗതയില്‍ ദിശ തെറ്റി വന്ന കാര്‍ കുമ്പഴ ഗവ. സ്‌കൂളിന് സമീപം വച്ച് എതിരേ വന്ന ചരക്കു ലോറിയിലേക്ക് പാഞ്ഞു കയറിയ ശേഷം നിയന്ത്രണം തെറ്റിയാണ് അടുത്തുള്ള വീടിന്റെ ഗേറ്റ് ഇടിച്ചു തകര്‍ത്ത് നിന്നത്. കാറിനുള്ളില്‍ എയര്‍ബാഗ് വിടര്‍ന്നെങ്കിലും യുവാവ് കുടുങ്ങിക്കിടക്കുകയായിരുന്നു. ഫയര്‍ ഫോഴ്സ് എത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ലോറിയുടെ ആക്്സിലും പ്ലേറ്റും ഒടിഞ്ഞു.
സിമന്റ് കയറ്റി എതിര്‍ ദിശയില്‍ പോകുകയായിരുന്ന ലോറിയില്‍ ഇടിച്ച് തെറിച്ച കാര്‍ സമീപത്തെ വീടിന്റെ ഗേറ്റില്‍ ഇടിച്ചാണ് നിന്നത്. മുന്‍ഭാഗംപൂര്‍ണ്ണമായി തകര്‍ന്ന കാറില്‍ നിന്ന് ഓടിക്കൂടിയവര്‍ക്ക് ആദര്‍ശിനെ പുറത്തിറക്കാനായില്ല. പത്തനംതിട്ടയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേന കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ലീനാ കുമാരിയാണ് ആദര്‍ശിന്റെ അമ്മ.ഭാര്യ.മേഘ. മകന്‍: ആര്യന്‍,സഹോദരന്‍ :ഡോ.ആശിഷ്.