കഴുത്തിലും കാലിലും ചങ്ങലയിട്ട് മുറുക്കി; വല്ലപ്പോഴും ബ്രെഡും വെള്ളവും മാത്രം കൊടുത്തു; തല മൊട്ടയടിച്ച് ശരീരത്തില്‍ പീഡനമേല്‍പ്പിച്ചു: പലതവണ നഗ്നയാക്കി ബലാത്സംഗം ചെയ്തു: യുവതിയ തട്ടിക്കൊണ്ടുപോയി വീടിന്റെ ബേസ്‌മെന്റില്‍ പൂട്ടിയിട്ട് മൂന്ന് മാസം പീഡിപ്പിച്ച ട്രക്ക് ഡ്രൈവര്‍ പിടിയില്‍

യുവതിയ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട് മൂന്ന് മാസം പീഡിപ്പിച്ച ട്രക്ക് ഡ്രൈവര്‍ പിടിയില്‍

Update: 2025-02-25 09:17 GMT

ചെക്ക് റിപ്പബ്ലിക്കില്‍ യുവതിയ തട്ടിക്കൊണ്ടുപോയി വീടിന്റെ ബേസ്‌മെന്റില്‍ പൂട്ടിയിട്ട് മൂന്ന് മാസം പീഡിപ്പിച്ച ട്രക്ക് ഡ്രൈവര്‍ പിടിയില്‍. കഴുത്തിലും കാലിലും ചങ്ങലയിട്ടു മുറുക്കിയാണ് യുവതിയെ ഇയാള്‍ ബന്ദിയാക്കിയിരുന്നത്. നാല്‍പ്പതുകാരനായ കരേല്‍ എന്‍ ആണ് ഈ ക്രൂരകൃത്യം ചെയ്ത ഡ്രൈവര്‍. ഇരുപത്തിയേഴുകാരിയായ യുവതിയെ ആണ് ഇയാള്‍ തട്ടിക്കൊണ്ടു പോയത്. ചെക്ക് റിപ്പബ്ലിക്കിന്റെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള സൈറം എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്.

ബ്രെഡും വെള്ളവും മാത്രമാണ് ഇയാള്‍ യുവതിക്ക് വല്ലപ്പോഴും നല്‍കിയിരുന്നത്. അതും നായയ്ക്ക് ഭക്ഷണം കൊടുക്കുന്ന പാത്രത്തിലാണ്

ഇയാള്‍ ഭക്ഷണം നല്‍കിയിരുന്നത്. യുവതിയുടെ തല മൊട്ടയടിച്ച് ശരീരത്തില്‍ പീഡനമേല്‍പ്പിച്ച ഇയാള്‍ പലതവണ നഗ്നയാക്കി ബലാത്സംഗം ചെയ്യുകയും ചെയ്തു. ഈ മാസം 16 നാണ് യുവതി ഇയാളുടെ തടവില്‍ നിന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് അയല്‍ക്കാരെ വിളിച്ചു കൂട്ടിയാണ് യുവതി ജീവന്‍ രക്ഷിച്ചത്.

എല്ലും തൊലിയുമായ രൂപത്തിലാണ് നാട്ടുകാര്‍ ഇവരെ കണ്ടത്. ഇവരുടെ തലമുടി അക്രമി ഷേവ് ചെയ്ത് കളഞ്ഞതായിട്ടാണ് വെളിപ്പെടുത്തിയത്. നിരന്തരമായി അക്രമി തന്നെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നതായും യുവതി വെളിപ്പെടുത്തി. ചങ്ങലക്കിട്ട യുവതിയെ ഒരു കട്ടിലിനോട് ചേര്‍ന്നാണ് ബന്ധിച്ചിരുന്നത്. വീടിന്റെ ജനാല വഴിയാണ് ഇവര്‍ രക്ഷപ്പെട്ടത്.

ഓസ്ട്രിയയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോസഫ് ഫ്രിറ്റല്‍ എന്നയാള്‍ സ്വന്തം മകളെ ഇത്തരത്തില്‍ ബന്ദിയാക്കി പീഡിപ്പിച്ചതിനെ

അനുസ്മരിക്കുന്നതാണ് ഈ സംഭവം. കരേല്‍ വീട്ടില്‍ ഇല്ലാതിരുന്ന നേരത്താണ് യുവതി രക്ഷപ്പെട്ടത്. കരേല്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. അയല്‍ക്കാരോട് മികച്ച രീതിയില്‍ പെരുമാറിയിരുന്ന ഇയാള്‍ ഇത്തരക്കാരന്‍ ആണെന്ന് അവരാരും കരുതിയിരുന്നില്ല.

2021 ല്‍ ഇയാള്‍ ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് മറ്റൊരു യുവതിയേയും ബലാത്സംഗം ചെയ്തതായി ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ട്. ഈ യുവതിയെ ഇയാള്‍ നിരവധി തവണ ഷോക്കടിപ്പിച്ചതായും ഇപ്പോള്‍ വിവരങ്ങള്‍ പുറത്തു വരികയാണ്. ഈ കുറ്റത്തിന് ഇയാള്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിച്ചിരുന്നു. എന്നാല്‍ 2022 ല്‍ മേല്‍ക്കോടതി ഇയാളെ മോചിപ്പിക്കുകയായിരുന്നു. ഇനി ഇത്തരം കുറ്റങ്ങള്‍ ചെയ്യുകയില്ല എന്ന് ഇയാള്‍ കോടതിയോട് സമ്മതിച്ചിരുന്നു. ഇപ്പോള്‍ ചെയ്ത കുറ്റം തെളിയുകയാണെങ്കില്‍ ഇയാള്‍ക്ക് 12 വര്‍ഷത്തെ തടവുശിക്ഷ ലഭിക്കും.

Similar News