കുട്ടിയെ ബന്ദിയാക്കി കത്തി മുനിയില്‍ നിര്‍ത്തി; പ്രതിരോധിക്കാന്‍ ശ്രമിച്ച വീട്ടുകാരെയും കുത്തി പരിക്കേല്‍പ്പിച്ചു; വീട്ടുകാരെ പേടിപ്പിച്ച് മോഷണം; വീട്ടില്‍ ഉണ്ടായിരുന്ന 1.42 ലക്ഷം രൂപയും ആഭരണങ്ങളും കവര്‍ന്നു; കവര്‍ച്ച നടത്തിയ ആറംഗ സംഘം രക്ഷപ്പെട്ടു; പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ച് പോലീസ്

Update: 2025-02-25 03:53 GMT

മുബൈം: വീട്ടില്‍ കയറി ആളുകളെ കത്തിമുനയില്‍ നിര്‍ത്തി മോഷണം നടത്തി ആറംഗ സംഘം. മഹാരാഷ്ട്രയിലെ ഖേഡ് താലൂക്കിലെ ബാഹുല്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മോഷണം നടത്തിയ ശേഷം ആറംഗ സംഘം രക്ഷപ്പെട്ടു. വീട്ടില്‍ കയറിയ മോഷണ സംഘം കുട്ടിയെ ബന്ദിയാക്കി കത്തി മുനിയില്‍ നിര്‍ത്തി പേടിപ്പിച്ചാണ് കൊള്ള നടത്തിയത്. പ്രതിരോധിക്കാന്‍ ശ്രമിച്ച വീട്ടുകാരെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചു.

അശോക് ജയറാമും (35) ഭാര്യ ഉജ്ജ്വല (32) യും ഇവരുടെ മാതാപിതാക്കളും ചെറിയ മകനുമാണ് കവര്‍ച്ച നടക്കുന്ന സമയം വീട്ടിലുണ്ടായിരുന്നത്. ഇവര്‍ രാത്രിയില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടില്‍ എത്തി ഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. ഏകദേശം രാത്രി 1.30 ആയപ്പോഴേക്കും മുഖംമൂടി ധരിച്ച ആറ് പേര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.

വീട്ടില്‍ നിന്നും 1.42 ലക്ഷം രൂപയും ആഭരണങ്ങളും കവര്‍ന്നു. പ്രായമുള്ള മാതാപിതാക്കളെ അക്രമിച്ചു. കവര്‍ച്ച നടത്തിയ ശേഷം വീട് പുറത്തുനിന്ന് പൂട്ടിയാണ് സംഘം കടന്നു കളഞ്ഞത്. പൊലീസ് എത്തിയ ശേഷമാണ് വീട്ടുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതികളെ പിടികൂടാനുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Tags:    

Similar News