കോട്ടക്കലില്‍ റോഡരികിലൂടെ നടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചു; യുവതിക്ക് ഗുരുതര പരിക്ക്; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് കുട്ടി; ഓടിച്ചെന്ന് അമ്മയെ എണീപ്പിക്കാന്‍ ശ്രമം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Update: 2025-04-29 11:16 GMT

കോട്ടക്കല്‍: മകനെ അംഗനാവാടിയിലാക്കാന്‍ വഴിയരികിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ കാറിടിച്ച് തെറിപ്പിച്ചു. യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം കോട്ടക്കലില്‍ ശനിയാഴ്ച രാവിലെ പത്ത് മണിക്കായിരുന്നു അപകടം. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

കോട്ടക്കലിലെ സ്വാഗതമാട് എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. സ്വാഗതമാട് സ്വദേശിയായ ബദരിയ (33), മകനെ അംഗനാവാടിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ പിന്നിലൂടെ അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. അപകടത്തിന് തൊട്ടുപിന്നാലെ കുഞ്ഞ് പരിഭ്രാന്തനായ കുട്ടി മാതാവിനടുത്തേക്ക് ഓടുന്നതും പിടിച്ചെണീപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യത്തില്‍ കാണാം.

കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബദരിയ അപകടനില തരണം ചെയ്തതായാണ് വിവരം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം.

റോഡരികിലൂടെ നടക്കുകയായിരുന്ന ബദരിയയെ കാറ് ഇടിച്ച് തെറിപ്പിക്കുന്നതും രക്ഷപ്പെട്ട കുട്ടി അവരുടെ അടുത്തേക്ക് ഓടിച്ചെല്ലുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.

Tags:    

Similar News