ക്വട്ടേഷന്‍ സംഘം കൊടുവള്ളിയില്‍ തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി; യുവാവിനെ കണ്ടെത്തിയത് മലപ്പുറം കൊണ്ടോട്ടി ബസ്റ്റാന്റില്‍ നിന്നും; പ്രതികള്‍ ഒളിവിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് അന്വേഷണസംഘം

ക്വട്ടേഷന്‍ സംഘം കൊടുവള്ളിയില്‍ തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി

Update: 2025-05-22 05:49 GMT

മലപ്പുറം: മലപ്പുറം കൊടുവള്ളിയില്‍ നിന്ന് ശനിയാഴ്ച ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നാണ് അന്നൂസ് റോഷനെ കണ്ടെത്തിയിരിക്കുന്നത്. കാണാതായി അഞ്ചാം ദിവസമാണ് അന്നൂസിനെ കണ്ടെത്തിയിരിക്കുന്നത്. അച്ഛന്‍ റസാഖുമായി യുവാവ് ഫോണില്‍ സംസാരിച്ചു.

കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ അബ്ദുല്‍ റഷീദിന്റെ മകന്‍ അന്നൂസ് റോഷനെയാണ് (21) കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടു പോയത്. കാണാതായി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തുന്നത്. തട്ടിക്കൊണ്ടുപോയ സംഘം മറ്റൊരു വാഹനത്തില്‍ കയറ്റിവിടുകയായിരുന്നു. കൊണ്ടോട്ടി ബസ്റ്റാന്റില്‍നിന്നാണ് യുവാവിനെ കണ്ടെത്തിയത്. അഞ്ച് ദിവസം മുമ്പാണ് യുവാവിനെ സംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്.

പ്രതികള്‍ക്കായി പോലീസ് ബുധനാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികള്‍ മലപ്പുറം ജില്ലയില്‍ ഉണ്ടെന്ന് പോലീസിന് കൃത്യമായി വിവരം ലഭിക്കുകയും പോലീസ് മലപ്പുറം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്യുന്നതിനിടെയാണ് യുവാവിനെ സംഘം ഉപേക്ഷിച്ചത്.

യുവാവിനെ കൊടുവള്ളി പോലീസിന് കൈമാറി. പോലീസ് ഉടന്‍ യുവാവുമായി കൊടുവളളിയില്‍ എത്തും. പ്രതികള്‍ ഒളിവിലായതിനാല്‍ തിരോധാനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് അന്വേഷണസംഘം അറിയിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് അന്നൂസ് റോഷനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കേസ് അന്വേഷിക്കുന്നതിനായി താമരശ്ശേരി ഡിവൈഎസ്പി സുശീര്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു.

തട്ടിക്കൊണ്ടുപോകുന്നതിനായി എത്തിയ സംഘം ഉപയോഗിച്ച ബൈക്കിന്റെ ആര്‍സി ഉടമയെയും സുഹൃത്തിനെയും സംഘത്തിന് വീട് കാണിച്ചുകൊടുത്ത മറ്റൊരാളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന്‍, അനസ് എന്നിവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ട് പോയ സംഘം കര്‍ണാടകയിലേക്ക് കടന്നു എന്ന സൂചനയെ തുടര്‍ന്ന് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം മൈസൂര്‍, ഷിമോഗ എന്നീ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു.

കേസില്‍ പ്രതികള്‍ക്കായി പൊലീസ് കഴിഞ്ഞദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.കേസിലെ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരുടെ ഫോട്ടോയാണ് പൊലീസ് പുറത്തുവിട്ടത്. പ്രതികള്‍ ഉപയോഗിച്ച, വാഹനങ്ങളെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണം എന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.

കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശി അന്നൂസ് റോഷനെയാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയത്. സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്ത് വെച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോകുന്നതിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍.

അജ്മല്‍ റോഷന്‍ പലരില്‍ നിന്നായി പണം കൈപറ്റിയിട്ടുണ്ട് . ഈ തുക തിരികെ ചോദിച്ച് നേരത്തെ പലരും കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. ഈ തര്‍ക്കം നിലനില്‍ക്കേയാണ് തട്ടിക്കൊണ്ട് പോകല്‍. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തിരച്ചില്‍ നടത്തിയത്. യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ വന്ന സംഘം ഉപയോഗിച്ച കാറിന്റെ നമ്പര്‍ വ്യാജമാണെന്നും വിദേശത്തുള്ള അജ്മല്‍ നേരത്തേ ആമ്പര്‍ ഗ്രീസ് (തിമിംഗില ഛര്‍ദി) കടത്തിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

Tags:    

Similar News