കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; കൊലനടത്തിയത് ഭാര്യ ജോലിക്ക് നിന്ന വീട്ടില്‍ അതിക്രമിച്ച് കയറി: ജിനുവും രേവതിയും നാളുകളായി പിണക്കത്തിലായിരുന്നതായി റിപ്പോര്‍ട്ട്

കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു;

Update: 2025-08-01 00:53 GMT

കൊല്ലം: ജോലിക്കു നിന്ന വീട്ടില്‍ അതിക്രമിച്ച് കയറി ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. കാസര്‍കോട് ബന്തടുക്ക സ്വദേശിനി രേവതിയാണ് (36) മരിച്ചത്. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് കല്ലുവാതുക്കല്‍ ജിഷാഭവനില്‍ ജിനുവിനെ പോലീസ് പിടികൂടി. അഞ്ചാലുംമൂട് താന്നിക്ക മുക്ക് റേഷന്‍ കടയ്ക്കു സമീപത്തുള്ള ഷാനവാസ് മന്‍സിലില്‍ ഇന്നലെ രാത്രി 10.30നാണ് കൊലപാതകം നടന്നത്. രേവതിയും ജിനുവും നാളുകളായി പിണങ്ങി കഴിയുക ആയിരുന്നു.

ഷാനവാസ് മന്‍സിലിലുള്ള വയോധികനെ പരിചരിക്കാനാണ് രേവതി ഈ വീട്ടില്‍ ജോലിക്കു നിന്നത്. കഴിഞ്ഞ അഞ്ചുമാസമായി ഈ വീട്ടില്‍ ജോലിക്ക് നില്‍ക്കുക ആയിരുന്നു രേവതി. വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെ മതില്‍ ചാടിയെത്തിയ ജിനു, രേവതിയെ ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട യുവതി മുറ്റത്ത് കുഴഞ്ഞുവീണു. ബഹളം കേട്ട് എത്തിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ജിനുവിനെ പൊലീസ് മണിക്കൂറുകള്‍ക്കകം ശൂരനാട് വച്ച് പിടികൂടി. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. ജിനുവും രതിയും പിണങ്ങിക്കഴിയുകയായിരുന്നു. ഭരണിക്കാവിലെ സ്ഥാപനത്തില്‍ ജീവനക്കാരനായ ജിനു രാത്രി ബൈക്കിലാണ് ഭാര്യ ജോലിക്കുനില്‍ക്കുന്ന താന്നിക്കമുക്ക് ജങ്ഷനിലുള്ള വീടിനു മുന്നിലെത്തിയത്. കുത്തിയശേഷം ബൈക്കില്‍ രക്ഷപ്പെട്ട ഇയാളെ 11 മണിയോടെ ശൂരനാട്ടുനിന്നാണ് പോലീസ് പിടികൂടിയത്.

Tags:    

Similar News