'ഞാന്‍ പോകുന്നു' എന്ന് എഴുതിയ നേഴ്‌സിന്റെ കുറിപ്പ് സൂചിപ്പിക്കുന്നത് ആത്മഹത്യാ സാധ്യത; നെയ്യാറ്റിന്‍കരയിലെ നേഴ്‌സിന്റെ തൂങ്ങിമരണത്തില്‍ ദുരൂഹത നീങ്ങുന്നില്ല; കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം; അഞ്ജലി റാണിയെന്ന മലാഖ വിടവാങ്ങുമ്പോള്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതിലെ ദുരൂഹത നീളുന്നില്ല. ആറ്റിങ്ങല്‍ പള്ളിക്കല്‍ സ്വദേശി അഞ്ജലി റാണിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സായിരുന്നു.
വിവാഹിതയായ അഞ്ജലി ജോലിസൗകര്യാര്‍ഥം നെയ്യാറ്റിന്‍കരയിലെ ഒരുവീട്ടില്‍ പേയിങ്ഗസ്റ്റ് ആയി താമസിച്ചുവരികയായിരുന്നു. സ്ഥാപനത്തിലെ നാലുപേര്‍ ആയിരുന്നു ഇവരോടൊപ്പം മുറിയില്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രിഡ്യൂട്ടി ആയതിനാല്‍ അഞ്ജലിക്ക് ശനിയാഴ്ച അവധിയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുപേരും ഡ്യൂട്ടിക്ക് പോയിരുന്നു. സംഭവസമയം അഞ്ജലി മാത്രമാണ് താമസസ്ഥലത്തുണ്ടായിരുന്നത്. ഏറെനേരമായിട്ടും അഞ്ജലിയെ പുറത്ത് കാണാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് നെയ്യാറ്റിന്‍കര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിന് സമീപത്തുനിന്ന് 'ഞാന്‍ പോകുന്നു' എന്ന് എഴുതിയ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം, മരണത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. അതിയന്നൂരായിരുന്നു അഞ്ജലി റാണി താമസിച്ചിരുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ബഡ്‌റൂമിലെ സീലിംഗിലുള്ള ഒരു ക്ലാബിലാണ് തൂങ്ങി നിന്നത്. ഷാളിലാണ് തൂങ്ങി മരിച്ചത്. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലെ നേഴ്‌സായിരുന്നു അവര്‍.
നിംസ് ആശുപത്രിയിലെ നേഴ്‌സിംഗ് സൂപ്രണ്ട് സിമിയാണ് പള്‍സ് പരിശോധന നടത്തി മരണം സ്ഥിരീകരിച്ചതെന്നും എഫ് ഐ ആറില്‍ പറയുന്നു. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.