'ഹേ..ഹെൽപ്പ് മി..ഞാൻ ബഹിരാകാശത്ത് കുടുങ്ങിപ്പോയി; എന്ത് ചെയ്യണമെന്നറിയില്ല..ഓക്‌സിജന്‍ വാങ്ങാന്‍ വേഗം പണം അയക്ക്..!!'; കാമുകന്റെ പറച്ചിൽ കേട്ട് പതറിപ്പോയ ആ അമ്മച്ചി; ഉള്ളതെല്ലാം അക്കൗണ്ടിലേക്ക് അയച്ചുകൊടുത്ത് മണ്ടത്തരം; ഒടുവിൽ സത്യം അറിഞ്ഞപ്പോൾ സംഭവിച്ചത്
ടോക്കിയോ: ബഹിരാകാശത്ത് കുടുങ്ങിയെന്നും ഓക്സിജൻ ആവശ്യമാണെന്നും പറഞ്ഞ് റഷ്യൻ ബഹിരാകാശ സഞ്ചാരി ചമഞ്ഞെത്തിയ തട്ടിപ്പുകാരന് ഓൺലെെനിലൂടെ ലക്ഷക്കണക്കിന് രൂപ കൈമാറി 80 കാരി. ജപ്പാനിലെ വടക്കൻ ഹൊക്കൈഡോയിലാണ് സംഭവം. പ്രണയക്കെണിയിൽ കുടുക്കിയാണ് തട്ടിപ്പുകാരൻ സ്ത്രീയുടെ കൈയ്യിൽ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്തത്.
കഴിഞ്ഞ ജൂലൈയിലാണ് സോഷ്യൽ മീഡിയ വഴി ഇവർ പരിചയപ്പെട്ടത്. താൻ ബഹിരാകാശ പേടകത്തിലാണെന്നും, ആക്രമണത്തിരയായെന്നും, ഓക്സിജൻ വാങ്ങാൻ പണം വേണമെന്നും തട്ടിപ്പുകാരൻ പറഞ്ഞു. ഭൂമിയിൽ തിരിച്ചെത്തിയാൽ പണം തിരികെ നൽകാമെന്ന വാഗ്ദാനം നൽകിയായിരുന്നു ഇത്. എന്നാൽ പണം ലഭിച്ചതോടെ ഇയാൾ സ്ത്രീയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു. തുടർന്ന് പരാതിയുമായി അവർ പൊലീസിനെ സമീപിക്കുകയായിരുന്നു.
ഈ സംഭവം രാജ്യത്ത് വർധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ ഒരു നേർക്കാഴ്ചയാണ്. ജാപ്പനീസ് നാഷണൽ പോലീസ് ഏജൻസിയുടെ കണക്കനുസരിച്ച്, 2024ന്റെ ആദ്യ 11 മാസങ്ങളിൽ മാത്രം 3,326 പ്രണയ തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് വലിയ വർധനവാണ്.
ഓൺലൈനിൽ പരിചയപ്പെടുന്നവരിൽ നിന്ന് പെട്ടെന്ന് സ്നേഹപ്രകടനം നടത്തി പണം ആവശ്യപ്പെടുന്നവരെ സൂക്ഷിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഓൺലൈനായോ ഫോണിലൂടെയോ ആരുമായും പണം കൈമാറുകയോ രഹസ്യ വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുതെന്നും നിർദ്ദേശമുണ്ട്. ഇത്തരം തട്ടിപ്പുകളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതിൻ്റെ ആവശ്യകതയാണ് ഈ സംഭവം വ്യക്തമാക്കുന്നത്.