ഒരു വര്‍ഷം മുമ്പ് വാങ്ങി നല്‍കിയത് 17 ലക്ഷം രൂപയുടെ ബൈക്ക്; ആഡംബര കാര്‍ വാങ്ങി നല്‍കണമെന്ന് പറഞ്ഞ് വഴക്കുണ്ടാക്കി 22കാരന്‍: പിതാവ് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു: ഗുരുതര പരിക്കേറ്റ മകന്‍ ആശുപത്രിയില്‍

കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് പിതാവ്, മകന് ഗുരുതര പരുക്ക്

Update: 2025-10-11 00:26 GMT

തിരുവനന്തപുരം: ആഡംബര കാര്‍ വാങ്ങി നല്‍കണമെന്ന് പറഞ്ഞ് വീട്ടില്‍ ബഹളം ഉണ്ടാക്കിയ മകന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ച് പിതാവ്. കാര്‍ വാങ്ങണമെന്ന് പറഞ്ഞ് മകന്‍ മഹളം ഉണ്ടാക്കുകയും ആക്രമണം നടത്തുകയും ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തതോടെ പിതാവ് കമ്പിപ്പാര എടുത്ത് മകന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു.

ഗുരുതരമായി പരുക്കേറ്റ മകന്‍ ഹൃത്വിക്ക് (22)നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പിതാവ് വിനയാനന്ദിനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. വിനയാനന്ദന്റെ ഏകമകനാണ് ഹൃത്വിക്. ഒരു വര്‍ഷം മുമ്പ് വിനയാനന്ദന്‍ മകന് 17 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങിക്കൊടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ മകന്‍ ഉപയോഗിക്കുന്നത്.

കുറച്ചു ദിവസങ്ങളായി ആഡംബര കാര്‍ വാങ്ങണമെന്ന് ഹൃത്വിക്ക് പിതാവിനോടു നിരന്തരം ആവശ്യപ്പെട്ടിരുന്നു. കാര്‍ വാങ്ങാനുള്ള സാമ്പത്തികാവസ്ഥ ഇപ്പോള്‍ ഇല്ലെന്ന് വിനയാനന്ദന്‍ പറഞ്ഞെങ്കിലും അതു ചെവിക്കൊള്ളാന്‍ ഹൃത്വിക്ക് തയാറായില്ല. ഇതേച്ചൊല്ലി ഉണ്ടായ വഴക്കിനിടെ ഇയാള്‍ മാതാപിതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതു ചെറുക്കുന്നതിനിടെയാണ് പിതാവ് കമ്പിപ്പാര എടുത്ത് മകന്റെ തലയ്ക്കടിച്ചത്.

Tags:    

Similar News