ഒഴിവാക്കിയിട്ടും പിന്നാലെ നടന്ന് ശല്യം ചെയ്തു; യുവതിയുടെ പരാതിയില്‍ പൊലീസ് താക്കീത് ചെയ്തതോടെ പ്രണയം പകയായി; പരീക്ഷയെഴുതി മടങ്ങവേ അരുംകൊല; നടുറോഡില്‍ വിദ്യാര്‍ഥിനിയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കിയ യുവാവ് ഒളിവില്‍
ബെംഗളൂരു; പ്രണയാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്. നടുറോഡില്‍ വച്ചാണ് പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തികുത്തിയിറക്കിയത്. ഉച്ചയ്ക്ക് രണ്ടിന് ശേഷം നടന്ന കൊലപാതകത്തെ കുറിച്ച് 2.50നാണ് പൊലീസിന് വിവരം ലഭിച്ചത്. ബനശങ്കരിയിലെ ഹൊസകെരെഹള്ളി കോളേജിലെ ഒന്നാം വര്‍ഷ ബി ഫാര്‍മസി വിദ്യാര്‍ഥിനിയായ 20 കാരി യാമിനി പ്രിയയാണ് കൊല്ലപ്പെട്ടത്. പൊലീസെത്തിയപ്പോള്‍ കണ്ടത് കഴുത്തിലും മുഖത്തുമെല്ലാം നിരവധി മുറിവുകളുമായി രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിയാണ്. ബെംഗളൂരുവിലെ ശ്രീരാമപുര റെയില്‍വേ ട്രാക്കിന് സമീപമാണ് വിദ്യാര്‍ത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടത്. അക്രമി വിഘ്‌നേഷ് ഒളിവിലാണ്.
പരീക്ഷയായതിനാല്‍ രാവിലെ ഏഴ് മണിയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് യാമിനി. തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു പൊടുന്നനെയുള്ള ആക്രമണം. മാന്ത്രി മാളിന് അരികെ പിന്നിലൂടെ വന്ന വിഘ്‌നേഷ് യാമിനിയുടെ കഴുത്തറുത്ത് കടന്നുകളയുകയായിരുന്നു. പ്രദേശവാസികളാണ് ശ്രീരാമപുര പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തുകയും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
യാമിനിയും വിഘ്‌നേഷും മുന്‍പ് അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതോടെ യാമിനി ആ ബന്ധത്തില്‍ നിന്ന് അകന്നു. എന്നാല്‍ വീണ്ടും പ്രണയാഭ്യര്‍ഥനയുമായി വിഘ്‌നേഷ് യാമിനിയെ ശല്യം ചെയ്യാന്‍ തുടങ്ങി. കോളേജിനും വീടിനും സമീപവും അയാക്ഷ പിന്തുടര്‍ന്നതോടെ യാമിനി പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഇയാളെ വിളിപ്പിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ പ്രണയം പകയായി മാറി. കഴിഞ്ഞ ദിവസം വീടിന് സമീപമുളള റോഡില്‍ വച്ചാണ് വിഘേനേഷ് യാമിനിയുടെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.
ബന്ധം തുടരാനാവില്ലെന്ന് യാമിനി പറഞ്ഞിട്ടും വിഗ്‌നേഷ് വീട്ടിലേക്കും കോളജിലേക്കുമുള്ള വഴിയില്‍ പിന്നാലെ നടന്ന് ശല്യം ചെയ്യുകയായിരുന്നു എന്നാണ് വിവരം. വിഘ്‌നേനെ താക്കീത് ചെയ്യണമെന്ന് യാമിനി ശ്രീരാമപുര സ്റ്റേഷനിലെത്തി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വിഘ്‌നേഷിനെ വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. നേരത്തെ മറ്റൊരു കേസില്‍ വിഗ്‌നേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊവിഡ് കാലത്ത് പൊലീസെന്ന വ്യാജേന സാധാരണക്കാരില്‍ നിന്ന് പണം കൈപ്പറ്റിയതിനായിരുന്നു അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.