സൈബര്‍ തട്ടിപ്പുകളുടെ കേന്ദ്രമായി കോതമംഗലവും മൂവാറ്റുപുഴയും; കൂടുതല്‍ കേസുകള്‍ കോഴിക്കോട്; പൊലിസിന്റെ ഓപ്പറേഷന്‍ സൈ ഹണ്ടില്‍ 263 പേര്‍ അറസ്റ്റില്‍; സംസ്ഥാനത്ത് നടന്നത് 300 കോടിയിലധികം രൂപയുടെ സൈബര്‍ തട്ടിപ്പെന്ന് പൊലീസ്

സംസ്ഥാനത്ത് നടന്നത് 300 കോടിയിലധികം രൂപയുടെ സൈബര്‍ തട്ടിപ്പെന്ന് പൊലീസ്

Update: 2025-10-30 17:15 GMT

കൊച്ചി: സംസ്ഥാനത്ത് ഇതുവരെ നടന്നത് 300 കോടിയിലധികം രൂപയുടെ സൈബര്‍ തട്ടിപ്പ് എന്ന് പൊലീസ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ സൈ ഹണ്ടില്‍ ഇതുവരെ 263 പേരെ അറസ്റ്റ് ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ എടുത്തത് കോഴിക്കോട് ജില്ലയിലാണെന്നും എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. വ്യാഴാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച പരിശോധന രാത്രിയിലും നീണ്ടു.

എറണാകുളം റൂറല്‍ ജില്ലയില്‍ 43 പേരാണ് ഓപ്പറേഷന്‍ സൈ ഹണ്ടില്‍ അറസ്റ്റിലായത്. ഏറ്റവും കൂടുതല്‍ പേരെ പിടികൂടിയത് കോതമംഗലത്ത് നിന്നും മൂവാറ്റുപുഴയില്‍ നിന്നുമാണ്. എട്ടു പേരെ വീതം ഇവിടെനിന്നും അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴയില്‍ മുപ്പത്താറ് ഇടങ്ങളിലും, കോതമംഗലത്ത് 21 ഇടങ്ങളിലും പരിശോധന നടത്തി. ആലുവ, എടത്തല, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ 4 പേര്‍ വീതവും, തടിയിട്ടപറമ്പ് 3 പേരെയും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. മൊത്തം 102 ഇടങ്ങളിലായിരുന്നു പരിശോധന.

സംസ്ഥാന വ്യാപകമായി സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാനും തട്ടിപ്പ് നടത്തിയവരെ കണ്ടെത്താനും ഇരകള്‍ക്ക് നഷ്ടപ്പെട്ട പണം കണ്ടെത്തി നല്‍കാനുമാണ് പൊലീസിന്റെ ഓപ്പറേഷന്‍ സൈ ഹണ്ട്. സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്കായി ഉപയോഗിച്ച അക്കൗണ്ടുകള്‍ പൊലീസ് കണ്ടെത്തി. സംശയാസ്പദമായി ചെക്കുകള്‍ ഉപയോഗിച്ച് പണം പിന്‍വലിച്ച 2683 പേരേയും എടിഎം വഴി പണം പിന്‍വലിച്ച 361 പേരേയും അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കിയ 665 പേരേയും കണ്ടെത്തി. റെയ്ഡില്‍ 382 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് ചെയ്തതത് 263 പേരെ. 125 പേര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. കൂടുതല്‍ പ്രതികളും കേരളത്തില്‍ തന്നെയുള്ളവരാണ്. വിദേശ കണ്ണികളും ഉണ്ട്. 300 ലധികം കോടിയുടെ സൈബര്‍ തട്ടിപ്പ് ഇതുവരെ സംസ്ഥാനത്ത് നടന്നു.

കേസുകള്‍ കൂടുതള്‍ ഉള്ളത് കോഴിക്കോടാണ്. അറസ്റ്റ് കൂടുതല്‍ നടന്നത് മലപ്പുറം ജില്ലയില്‍, 30 എണ്ണം. കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും വ്യാപകമായി റെയ്ഡുകള്‍ നടത്തി. സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ പ്രതികള്‍ രാജ്യവ്യാപകമായി നടത്തിയിട്ടുള്ള എല്ലാ തട്ടിപ്പുകളും പരിശോധിക്കാനും കൂടുതല്‍ അറസ്റ്റിലേക്ക് കടക്കാനുമാണ് പൊലീസിന്റെ നീക്കം.

ജില്ലാ പൊലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തില്‍ 5 സബ് ഡിവിഷനുകളിലായാണ് പരിശോധന. ബാങ്ക് അക്കൗണ്ടുകള്‍ എടുത്ത് വാടകയ്ക്ക് നല്‍കുന്നതും, വില്‍ക്കുന്നതും മറ്റൊരാള്‍ക്ക് കൈകാര്യം ചെയ്യാന്‍ നല്‍കുന്നതും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകും എന്നതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത ഉണ്ടാകണമെന്ന് എസ്പി പറഞ്ഞു.

പത്തനംതിട്ടയില്‍ പന്ത്രണ്ട് പേര്‍ അറസ്റ്റില്‍

കോടികളുടെ ഡിജിറ്റല്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങളേയും സഹായികളേയും പിടികൂടാന്‍ ജില്ലാ വ്യാപകമായി പോലീസിന്റെ റെയ്ഡ്. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ 6.30 ന് തുടങ്ങിയ റെയ്ഡില്‍, ജില്ലാ ക്രൈംേെറക്കാര്‍ഡ്സ് ബ്യൂറോ ഡിവൈ.എസ്.പി ബിനു വര്‍ഗീസ്, സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബി.കെ. സുനില്‍ കൃഷ്ണന്‍ എന്നിവരുള്‍പ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ 200 ഓളം പോലീസ് ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. മുപ്പതോളം റെയ്ഡ് നടത്തി. 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 12 പേരെ അറസ്റ്റു ചെയ്തു.

അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റു വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ കൈയ്യില്‍ നിന്ന് വാടകയ്ക്ക് എടുക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ (മ്യൂള്‍ അക്കൗണ്ട്) ഉപയോഗിച്ചാണ് തട്ടിപ്പ്. ഇത്തരം അക്കൗണ്ടുകള്‍ ഏതുതരം പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന് ഉടമസ്ഥരോട് വെളിപ്പെടുത്താറില്ല. ഡിജിറ്റല്‍ അറസ്റ്റ്, ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്, ഓണ്‍ലൈന്‍ പാര്‍ട്ട്ടൈം ജോബ്, ഹണിട്രാപ്പ്,

ഓണ്‍ലൈന്‍ ഗെയിമിങ്, ലോണ്‍ ആപ്പ് എന്നിവയിലൂടെ പൊതുജനങ്ങളില്‍ നിന്നും പണം തട്ടിയെടുക്കാന്‍ വേണ്ടി ഇത്തരത്തിലുള്ള വാടകയ്ക്ക് എടുത്ത അക്കൗണ്ടുകളാണ് ഉപയോഗിച്ചു വരുന്നത്. വന്‍ റാക്കറ്റുകള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് സംഘടിപ്പിച്ചത്. ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് അയക്കുന്ന പണം ഏജന്റുമാര്‍ മുെേഖന കുഴല്‍പ്പണ ഇടപാടുകാരും സൈബര്‍ തട്ടിപ്പുകാരും ചേര്‍ന്ന് തട്ടിപ്പിലൂടെ ലഭിച്ച പണം ബന്ധുക്കള്‍ക്ക് നല്‍കുന്നു. ബന്ധുക്കെളയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അക്കൗണ്ടില്‍ ലഭിച്ച പണം എ.ടി.എം/ചെക്ക് മുഖാന്തിരം പിന്‍വലിച്ചവരാണ് അറസ്റ്റിലായവരില്‍ കൂടുതലും. തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി അന്വേഷണം നടക്കുകയാണ്.

എന്താണ് മ്യൂള്‍ അക്കൗണ്ട്?

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, ഫിഷിങ്, വഞ്ചന, മയക്കുമരുന്ന് കടത്ത് തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിക്കുന്ന പണം കള്ളപ്പണം വെളുപ്പിക്കാന്‍ കുറ്റവാളികളെ പ്രാപ്തരാക്കുന്ന ഒരു ബാങ്ക് അക്കൗണ്ടാണ് മ്യൂള്‍ അക്കൗണ്ട്. ഈ ആവശ്യത്തിനായി, ക്രിമിനല്‍ സംഘടനകള്‍ മണി മ്യൂളുകള്‍, വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ എന്നിവ ഉപയോഗിച്ച് സ്വീകരിക്കുന്നതിനും മറ്റൊരാള്‍ക്ക് കൈമാറുന്നതിനും ഉത്തരവാദിത്തമുള്ളവരാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ ആളുകള്‍ സാധാരണയായി സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നു. മിക്കപ്പോഴും, അവര്‍ ജോലി അല്ലെങ്കില്‍ ഓണ്‍ലൈന്‍ ഡേറ്റിങ് തട്ടിപ്പുകളുടെ ഇരകളാണ്, കൂടാതെ ഉള്‍പ്പെട്ടിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവര്‍ക്ക് അറിയില്ലായിരിക്കാം. എന്നിരുന്നാലും, ചില സന്ദര്‍ഭങ്ങളില്‍, അവര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് പൂര്‍ണമായി അറിയാമായിരിക്കും.

Similar News