ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയത് ചൊടിപ്പിച്ചു; ഭാര്യയെയും രണ്ട് പെണ്‍മക്കളെയും വെടിവച്ച് കൊലപ്പെടുത്തി; മൃതദേഹം കക്കൂസ് കുഴിയില്‍ ഉപേക്ഷിച്ചു; മൂവരെയും കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം; ഭര്‍ത്താവ് പിടിയില്‍

Update: 2025-12-17 12:40 GMT

ലഖ്നൗ: ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയതിന്റെ പേരില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി വീടിന് സമീപം കക്കൂസിനായി നിര്‍മിച്ച കുഴിയില്‍ മറവുചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. യുപിയിലെ ഷാംലിയില്‍ താഹിറ (35), മക്കളായ ഷരീന്‍ (14), അഫ്രീന്‍ (6) എന്നിവരാണ് കൊല്ലപ്പെട്ടത്. താഹിറയുടെ ഭര്‍ത്താവ് ഫാറൂഖ് പിടിയിലായി. ഭാര്യ ബുര്‍ഖ ധരിക്കാതെ പുറത്തുപോയതാണ് പ്രകോപനമെന്ന് പൊലീസ് പറഞ്ഞു.

താഹിറയെയും രണ്ട് മക്കളെയും കാണാതായി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഗ്രാമത്തലവനാണ് മൂവരെയും കാണാതായതായി ചൊവ്വാഴ്ച പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഫാറൂഖിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍, ഫാറൂഖ് കുറ്റം സമ്മതിച്ചെന്നും മൃതദേഹം എവിടെയാണ് കുഴിച്ചിട്ടതെന്ന് പറഞ്ഞെന്നും പൊലീസ് സൂപ്രണ്ട് എന്‍ പി സിംഗ് അറിയിച്ചു. എസ്പിയുടെ നേതൃത്വത്തില്‍ വലിയ പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി മൂന്ന് മൃതദേഹം പുറത്തെടുത്തു.

താഹിറ ഫാറൂഖിനോട് കുറച്ച് പണം വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് ദേഷ്യത്തില്‍ താഹിറ ബുര്‍ഖ ധരിക്കാതെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി. ഇത് അപമാനമായി ഫാറൂഖിന് തോന്നി എന്നാണ് പൊലീസ് പറയുന്നത്. ഒരു മാസത്തിനുശേഷം പ്രതി ഭാര്യയെയും മക്കളെയും വീട്ടിലേക്ക് കൊണ്ടുവന്ന് വെടിവച്ച് കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഫാറൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. കൊലപാതകത്തിന് ഉപയോഗിച്ച പിസ്റ്റളും വെടിയുണ്ടകളും പ്രതിയില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ കാന്‍ധല പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഘാരി ദൗലത്ത് ഗ്രാമത്തിലാണ് സംഭവം.ഡിസംബര്‍ 10-ന് നടന്ന കൊലപാതകം സംബന്ധിച്ച് വിവരം ഒരാഴ്ച കഴിഞ്ഞാണ് പുറത്തറിഞ്ഞത്. കുടുംബത്തര്‍ക്കത്തെ തുടര്‍ന്ന് ഫാറൂഖിന്റെ ഭാര്യ താഹിറ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. ഈ സമയത്ത് ബുര്‍ഖയോ നിഖാബോ അവര്‍ ധരിച്ചിരുന്നില്ല. ഇത് ഭര്‍ത്താവിനെ ചൊടിപ്പിച്ചതായാണ് ആരോപണം. പറയപ്പെടുന്നു. താഹിറ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഫാറൂഖ് ഇതിനെച്ചൊല്ലി കലഹമുണ്ടാക്കിയതായി പോലീസ് പറയുന്നു. തുടര്‍ന്നായിരുന്നു കൂട്ടക്കൊലപാതകം.

താഹിറയെയും മക്കളായ ആഫ്രീനെയും സെഹ്റിനെയും അഞ്ച് ദിവസമായി കാണാനില്ലായിരുന്നു. ഫറൂഖിന്റെ പിതാവ് തന്നെ പോലീസിനെ സമീപിച്ച് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പറയുകയും ചെയ്തു. പോലീസ് ഫാറൂഖിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ എല്ലാ നിഷേധിക്കുകയും പോലീസനെ കബളിപ്പിക്കാനുമാണു ശ്രമിച്ചത്.

നിരന്തരമായ ചോദ്യം ചെയ്യലിനൊടുവില്‍ ഫാറൂഖ് തളര്‍ന്ന് കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. ഭാര്യ താഹിറയെയും മൂത്ത മകള്‍ ആഫ്രീനെയും വെടിവെച്ച് കൊന്നതായും ഇളയ മകള്‍ സെഹ്റിനെ കഴുത്ത് ഞെരിച്ച് കൊന്നതായും ഇയാള്‍ വെളിപ്പെടുത്തി. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായും ഇയാള്‍ പറഞ്ഞു.

കക്കൂസ് നിര്‍മ്മാണത്തിനായി നേരത്തെ കുഴിച്ച കുഴിയാണ് മൃതദേഹങ്ങള്‍ മറയ്ക്കാന്‍ ഉപയോഗിച്ചതെന്നും ഇതുമൂലം സംഭവം ദിവസങ്ങളോളം പുറത്തുവരാതിരുന്നതിനു കാരണം. കുറ്റസമ്മതത്തെ തുടര്‍ന്ന് ഫാറൂഖിനെ പോലീസ് വീട്ടിലെത്തിക്കുകയും മുറ്റത്ത് കുഴിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. താഹിറയുടെയും രണ്ട് പെണ്‍മക്കളുടെയും മൃതദേഹങ്ങള്‍ കുഴിയില്‍നിന്ന് കണ്ടെടുത്തു.

Similar News