തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം; തൊട്ടടുത്തുള്ള വര്‍ക്ക് ഷോപ്പിലേക്കും തീപടര്‍ന്നു; തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു; ആളപായമില്ല

Update: 2025-12-20 12:05 GMT

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ വന്‍ തീപിടുത്തം. പ്ലാസ്റ്റിക് ശേഖരിക്കുന്ന കണ്ടിക്കല്‍ ഇന്‍ഡസ്ട്രിയല്‍ എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തൊട്ടടുത്തുള്ള വര്‍ക്ക് ഷോപ്പിലേക്കും തീപടര്‍ന്നിട്ടുണ്ട്.

കെട്ടിടത്തിനുള്ളില്‍ തൊഴിലാളികളില്ല. തലശ്ശേരി, മാഹി, പാനൂര്‍ ഫയര്‍‌സ്റ്റേഷനുകളില്‍നിന്നുള്ള അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക് റീസൈക്കിളിങ് യൂണിറ്റില്‍ ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് തീപ്പിടിത്തമുണ്ടായത്.

റീസ്ലൈക്ലിങ് യൂണിറ്റിലെ ഗോഡൗണില്‍ ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടെന്നാണ് സൂചന. എങ്ങനെയാണു തീപിടിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. തീപടര്‍ന്നതു കണ്ടതോടെ തൊഴിലാളികള്‍ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. ദേശീയപാത 66ല്‍നിന്നും തലശ്ശേരി ടൗണിലേക്ക് വരുന്നതിന് ഇടയിലുള്ള ബൈപ്പാസ് മേഖലയിലാണ് കണ്ടിക്കല്‍

പ്ലാസ്റ്റിക് ആയതുകൊണ്ടുതന്നെ വളരെ വേഗം തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് തീ വ്യാപിക്കാതിരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് ഇപ്പോള്‍ വ്യക്തതയില്ല. എന്നാല്‍ ഈ പരിസരത്ത് നേരത്തേയും തീപ്പിടിത്തം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. ഈ പ്രദേശത്ത് ആള്‍ത്താമസം ഇല്ലെങ്കിലും നിരവധി വ്യവസായ സ്ഥാപനങ്ങളുണ്ട്.

Similar News