പോപ്പുലര്‍ ഫ്രണ്ട് വേട്ട തുടരുന്നു; പിടികിട്ടാപ്പുള്ളികളായ പ്രതികള്‍ക്കായി എന്‍.ഐ.എ വല വിരിക്കുന്നു; ആറ് പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്; പട്ടികയില്‍ ആലുവ, പാലക്കാട് സ്വദേശികളായ പ്രതികള്‍; വിവരം നല്‍കുന്നവര്‍ക്ക് ലക്ഷങ്ങള്‍ പാരിതോഷികം

പോപ്പുലര്‍ ഫ്രണ്ട് വേട്ട തുടരുന്നു

Update: 2026-01-22 15:44 GMT

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (PFI) കേരളത്തിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണ്ണായക നീക്കവുമായി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (NIA). കേസിലെ പിടികിട്ടാപ്പുള്ളികളായ 6 പ്രതികള്‍ക്കായി എന്‍.ഐ.എ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും അവര്‍ക്കായി വന്‍ തുക പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. പ്രതികളെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് ഏജന്‍സി. ഇടുക്കി പൊലീസാണ് ഫേസ്ബുക്കില്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്.

ലക്ഷങ്ങള്‍ തലയ്ക്ക് വിലയിട്ട പ്രതികള്‍

എന്‍.ഐ.എ പുറത്തുവിട്ട പട്ടികയില്‍ ആലുവ, പാലക്കാട് സ്വദേശികളായ പ്രതികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇവര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന പാരിതോഷികം ഇങ്ങനെ:


ലക്ഷങ്ങള്‍ തലയ്ക്ക് വിലയിട്ട പ്രതികള്‍

എന്‍.ഐ.എ പുറത്തുവിട്ട പട്ടികയില്‍ ആലുവ, പാലക്കാട് സ്വദേശികളായ പ്രതികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇവര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന പാരിതോഷികം ഇങ്ങനെ:

അബ്ദുള്‍ വഹാബ് (38): ആലുവ സ്വദേശി. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 7,00,000 രൂപ പ്രതിഫലം നല്‍കും.

അബ്ദുള്‍ റഷീദ് കെ (35): പാലക്കാട് പട്ടാമ്പി സ്വദേശി. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കും 7,00,000 രൂപ ലഭിക്കും.

മുഹമ്മദ് മന്‍സൂര്‍ (43): പാലക്കാട് പട്ടാമ്പി സ്വദേശി. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 3,00,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

അയൂബ് ടി എ(52), എറണാകുളം എടവനക്കാട് സ്വദേശി വിവരം നല്‍കുന്നവര്‍ക്ക് 7,00,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

മുഹമ്മദ് യാസര്‍ അറഫാത്ത് (34): എറണാകുളം ആലങ്ങാട് സ്വദേശി, മൊയ്തീന്‍കുട്ടി. പി. മലപ്പുറം വളാഞ്ചരേി സ്വദേശി എന്നിവരെ കണ്ടെത്താനും എന്‍.ഐ.എ സഹായം തേടിയിട്ടുണ്ട്.


Full View


രഹസ്യം സൂക്ഷിക്കും, വിവരം നല്‍കാം

പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്ന വ്യക്തികളുടെ പേരും മറ്റ് അടയാളങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കുമെന്ന് എന്‍.ഐ.എ ഉറപ്പുനല്‍കിയിട്ടുണ്ട്. ഭയമില്ലാതെ ജനങ്ങള്‍ക്ക് വിവരം നല്‍കാനായി കൊച്ചി എന്‍.ഐ.എ ഓഫീസിന്റെ വിലാസവും ഫോണ്‍ നമ്പറുകളും ഏജന്‍സി പരസ്യപ്പെടുത്തി.

വിവരം കൈമാറേണ്ടത് ഇവിടെയാണ്:

ഫോണ്‍: 0484-2349344, 9497715294

ഇമെയില്‍: info.koc.nia@gov.in

വിലാസം: നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) കൊച്ചി, ബില്‍ഡിംഗ് നമ്പര്‍ 872/സി, മെഡിക്കല്‍ കോളേജ് റോഡ്, കളമശ്ശേരി, എറണാകുളം - 683503.

കൂടുതല്‍ കര്‍ശനമായ നടപടികളിലേക്ക്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുന്നതോ വിദേശത്തേക്ക് കടന്നതോ ആയ പി.എഫ്.ഐ നേതാക്കളെയും പ്രവര്‍ത്തകരെയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് എന്‍.ഐ.എ. ഇതിനോടകം തന്നെ കേസുമായി ബന്ധപ്പെട്ട് നിരവധി നേതാക്കളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ പ്രതികളുടെ സഞ്ചാരപഥങ്ങള്‍ അടയുകയും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നുമാണ് സൂചന.

Tags:    

Similar News