ആ കൂട്ടുകാരന്‍ ക്രൂര പീഡനത്തിന് ഇരയാക്കി കൊന്നു തള്ളാന്‍ ശ്രമിച്ചത് ദത്തു പുത്രിയെ; അച്ഛന്‍ മരിച്ചതോടെ അമ്മയും മകളും തനിച്ചായി; ആണ്‍സുഹൃത്തിന്റെ ക്രൂരത അതിരുവിട്ടപ്പോള്‍ അമ്മ ജീവനും കൊണ്ടോടി; പൊതു ശല്യത്തിനെതിരെ നാട്ടുകാര്‍ പരാതി പെട്ടിട്ടും പോലീസ് അനങ്ങിയില്ലെന്ന് ആക്ഷേപം; എറണാകുളത്തെ വില്ലന്‍ കസ്റ്റഡിയില്‍

Update: 2025-01-29 06:56 GMT

കൊച്ചി: എറണാകുളത്ത് 19കാരിയെ വീട്ടില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയതിന് പിന്നില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി ആണ്‍സുഹൃത്തിന്റെ മര്‍ദ്ദനത്തിന് ഇരയായി എന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് പോലീസ് കസ്റ്റഡിയിലാണ്. പെണ്‍കുട്ടി വെന്റിലേറ്ററില്‍ ചികിത്സയിലാണ്. നില അതീവ ഗുരുതരം എന്നാണ് ലഭിക്കുന്ന വിവരം. കസ്റ്റഡിയിലുള്ള യുവാവ് നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ ശനിയാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് മടങ്ങിയത്. ഇയാളെ കൂട്ടുകാരന്‍ രാത്രി വീടിന് മുന്നില്‍ കൊണ്ടാക്കുകയായിരുന്നു. അതിന് ശേഷം പെണ്‍കുട്ടിയെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയെന്നാണ് സൂചന. മൃതപ്രായയായ പെണ്‍കുട്ടി മരിച്ചെന്ന് കരുതി ഇയാള്‍ മുങ്ങിയതാണെന്നും സൂചനയുണ്ട്. ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയുടെ അമ്മ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കഴുത്തില്‍ കയര്‍ കുരുക്കിയ നിലയിലായിരുന്നു. കൈ മുറിഞ്ഞിട്ടുണ്ടായിരുന്നു. അര്‍ധ നഗ്‌നയായ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. അതുകൊണ്ട് തന്നെ പീഡന ശ്രമവും പൊലീസ് സംശയിക്കുന്നുണ്ട്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ആണ്‍സുഹൃത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. കുറച്ചു നാളുകളായി അമ്മയും പെണ്‍കുട്ടിക്കൊപ്പമല്ല താമസം. അവര്‍ തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് അറിഞ്ഞു കൊണ്ടാണ് രാത്രി ഇയാള്‍ വീട്ടിലേക്ക് എത്തുന്നത്. വെളുപ്പിന് നാല് മണിയോടെ പെണ്‍കുട്ടി തന്റെ മര്‍ദ്ദനത്തില്‍ മരിച്ചു എന്ന് തോന്നിയതിനെ തുടര്‍ന്നാണ് ഇയാള്‍ ഇവിടെ നിന്ന് പോകുന്നത്. പിന്നീട് ബന്ധു വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ സോഫയില്‍ അബോധാവസ്ഥയില്‍ കണ്ടത്. അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഈ ആണ്‍സുഹൃത്തിന്റെ ഭീഷണി കാരണമാണ് താന്‍ വീട് മാറി താമസിക്കുന്നതെന്ന് അമ്മ പ്രതികരിച്ചിട്ടുണ്ട്. ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയെന്നും അമ്മ പറയുന്നു.

ഇയാള്‍ മിക്കവാറും വീട്ടില്‍ വരുമായിരുന്നു. നാട്ടുകാര്‍ക്ക് തലവേദനയുമായി. അവര്‍ പോലീസിനെ പരാതിയും അറിയിച്ചു. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. അനൂപ് എന്നാണ് ഇയാളുടെ പേര്. ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ പയ്യന്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഇടക്കിടെ വരാറുണ്ടായിരുന്നെന്ന് വാര്‍ഡ് മെമ്പറും നാട്ടുകാരും പറയുന്നു. ഏതെങ്കിലുമൊരു വണ്ടിയില്‍വരും കുറച്ചുസമയം കഴിഞ്ഞ് തിരിച്ചുപോകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.മുന്‍പ് നാട്ടിലെ ചില ആളുകളുമായി റോഡില്‍വച്ച് പ്രശ്നമുണ്ടാവുകയും തുടര്‍ന്ന് സമീപവാസികള്‍ ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. യുവാവ് ശനിയാഴ്ച രാത്രി 11നാണ് പോക്സോ അതിജീവിതയുടെ വീട്ടിലെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ തിരിച്ചുപോയി. അന്ന് ഉച്ചകഴിഞ്ഞാണ് പെണ്‍കുട്ടിയെ അവശയായ നിലയില്‍ ബന്ധു കണ്ടെത്തിയത്. അര്‍ധനഗ്നയായ ശരീരമാസകലം ചതഞ്ഞ പാടുണ്ടായിരുന്നു. കഴുത്തില്‍ കയര്‍ മുറുക്കിയ നിലയിലും കയ്യിലെ മുറിവില്‍ ഉറുമ്പരിച്ച നിലയിലുമായിരുന്നു.

2021ലെ പോക്സോ കേസിലെ അതിജീവിതയാണ് യുവതി. കഴുത്തിലുള്ള മുറിവ് ഗുരുതരമാണ്. ദേഹമാസകലം ചതവുണ്ട്. പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതാണെന്ന് പൊലീസ് ഉറപ്പിക്കുന്നു. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്തുവരികയാണ്. യുവാവിനെ കണ്ട കാഴ്ചയില്‍ തന്നെ ഒരു സുഖകരമല്ലാത്ത ലുക്കാണ് തോന്നിയതെന്നും, ലഹരി ഉപയോഗിക്കുന്നവരാണോയെന്ന് സംശയമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ദത്തുപുത്രിയായിരുന്ന ഈ പെണ്‍കുട്ടിയുടെ അച്ഛന്‍ നല്ല സാമ്പത്തിക സ്ഥിതിയുള്ള ആളാണ്. നാലുവര്‍ഷം മുന്‍പാണ് ഇദ്ദേഹം മരിച്ചത്. പെണ്‍കുട്ടി ഇപ്പോഴും അബോധാവസ്ഥയിലായതിനാല്‍ പൊലീസിന് മൊഴിയെടുക്കാനായിട്ടില്ല. മിക്ക ദിവസങ്ങളിലും വീട്ടില്‍ ഒറ്റക്കായ യുവതിയെ ആക്രമിച്ചതാണെന്നാണ് നിഗമനം. സമീപത്തുകൂടി പോയ ബന്ധുവാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടതെന്നും പൊലീസ് പറയുന്നു.

മൂന്നു ദിവസമായി ഐ.സി.യുവില്‍ അബോധാവസ്ഥയില്‍ വെന്റിലേറ്ററിലാണിപ്പോള്‍. തലച്ചോറിന് കാര്യമായ ക്ഷതമേറ്റിട്ടുണ്ട്. അമ്മയുടെ പരാതിയില്‍ ബലാത്സംഗത്തിനും കൊലപാതകശ്രമത്തിനും പൊലീസ് കേസെടുത്തു. രഹസ്യഭാഗങ്ങളില്‍ രക്തംവാര്‍ന്ന നിലയിലായിരുന്നു. കഴുത്തില്‍ കയര്‍ മുറുക്കിയ പാടും ഉണ്ടായിരുന്നു. സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബാംഗമാണ് യുവതി. ഉച്ചയ്ക്ക് അടുത്ത ബന്ധു വീട്ടിലെത്തി വിളിച്ചിട്ടും മറുപടി കിട്ടാതെ ജനലിലൂടെ നോക്കിയപ്പോഴാണ് ബോധരഹിതയായ നിലയില്‍ കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പിന്‍വാതില്‍ തുറന്ന നിലയിലായിരുന്നു. യുവതിയെ ആദ്യം തൃപ്പൂണിത്തുറയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. പിന്നീട് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരമായതിനാല്‍ എറണാകുളത്തെ പ്രമുഖ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു.

മൂന്നു വര്‍ഷം മുമ്പ് പെണ്‍കുട്ടി വിദ്യാര്‍ത്ഥി ആയിരിക്കവേയാണ് പതിവായി സഞ്ചരിച്ചിരുന്ന സ്വകാര്യ ബസിലെ രണ്ടു ജീവനക്കാര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. നാലു മാസം മുമ്പ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ അറസ്റ്റിലായി. അടുത്തിടെയാണ് ഇവര്‍ ജാമ്യത്തിലിറങ്ങിയത്.

Tags:    

Similar News