യുവതിയുമായി ഒരുവര്‍ഷമായി അടുപ്പം; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മരിച്ചെന്ന് കരുതി സ്ഥലംവിട്ടെന്ന് വിചിത്ര മൊഴി; ഷാരോണിനെ കൊന്ന ഗ്രീഷ്മ പറഞ്ഞ അതേ ന്യായം പറയുന്ന തലയോലപ്പറമ്പുകാരന്‍; മകളുടെ ആണ്‍സുഹൃത്തിന്റെ ക്രൂരത വെളിപ്പെടുത്തി അമ്മയും; വെന്റിലേറ്ററിലുള്ള യുവതി അതീവ ഗുരുതരാവസ്ഥയില്‍; ആത്മഹത്യാ വാദം ഉയര്‍ത്തുന്നത് കൊലപാതകിയോ?

Update: 2025-01-29 09:02 GMT

കൊച്ചി: എറണാകുളത്ത് വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ 20 കാരിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ു. സംഭവത്തില്‍, തലയോലപ്പറമ്പ് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ യുവതിയുടെ വീട്ടിലേക്കെത്തുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു. അതിനിടെ ഞെട്ടിക്കുന്ന മൊഴിയാണ് കസ്റ്റഡിയിലുള്ള അനൂപ് നല്‍കുന്നത്. യുവതിയുമായി ഒരുവര്‍ഷമായി അടുപ്പത്തിലാണെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നും മരിച്ചെന്ന് കരുതിയാണ് സ്ഥലംവിട്ടതെന്നും യുവാവ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴിയില്‍ പറഞ്ഞു. അതായത് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടും രക്ഷിക്കാന്‍ ശ്രമിച്ചില്ല. ഇതിനൊപ്പം മരിച്ചെന്ന് കരുതി സ്ഥലം വിടുകയും ചെയ്തു. അതായത് മരണം ഉറപ്പാക്കിയ ശേഷമാണ് യുവാവിന്റെ രക്ഷപ്പെടല്‍. ഷാരോണ്‍ കേസില്‍ ഗ്രീഷ്മ പോലീസിന് നല്‍കിയ മൊഴിയ്ക്ക് സമാനമാണ് അനൂപിന്റേയും മൊഴി.

യുവതിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരേ ഗുരുതര വകുപ്പുകള്‍ ചുമത്തിയതായി പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരേ ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയതായി ഡി.വൈ.എസ്.പി. വി.ടി. ഷാജന്‍ പറഞ്ഞു. യുവതിക്ക് ദേഹോപദ്രവം ഏറ്റിട്ടുണ്ട്. ആരോഗ്യനിലയില്‍ ഒന്നും പറയാറായിട്ടില്ല. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി നിര്‍ണ്ണായകമാകും. ശനിയാഴ്ച രാത്രി 10.15-ഓടെയാണ് യുവാവ് യുവതിയെ ആക്രമിക്കുന്നത്. ഇയാള്‍ യുവതിയുടെ വീട്ടില്‍ വരികയും ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിന് അനുസൃതമായ മൊഴി യുവാവും നല്‍കിയിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിന് താന്‍ ശ്രമിച്ചിട്ടില്ലെന്ന് വാദിക്കുകയാണ് ഇയാള്‍. ഞായറാഴ്ച ഉച്ചയ്ക്കാണ് കഴുത്തില്‍ കയര്‍ മുറുകി, അര്‍ധനഗ്‌നയായ നിലയില്‍ 20-കാരിയായ യുവതിയെ കണ്ടെത്തിയത്. വീടിന് സമീപത്ത്കൂടെ പോയ ഒരു ബന്ധുവാണ് ഇവരെ അവശനിലയില്‍ കണ്ടെത്തിയത്. കൈയിലെ മുറിവില്‍ ഉറുമ്പരിച്ച നിലയിലായിരുന്നു യുവതി. കൈ ഞരമ്പ് മുറിച്ചത് യുവതിയാണെന്നാണ് അനൂപ് പറയുന്നത്.

20-കാരിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെതിരേ ഗുരുതര ആരോപണവുമായി ഇരയായ സ്ത്രീയുടെ അമ്മ രംഗത്ത് എത്തി. മറ്റ് യുവാക്കളുടെ പേര് പറഞ്ഞ് മകളെ ഉപദ്രവിക്കുമായിരുന്നു. ഈ ബന്ധം വേണ്ടെന്ന് പലപ്രാവിശ്യം മകളോട് പറഞ്ഞതായും അവര്‍ വ്യക്തമാക്കി. 'ഈ യുവാവ് തന്റെ മകളെ നിരന്തരം മര്‍ദിക്കുമായിരുന്നു. മിക്കവാറും വീട്ടില്‍ വരുമായിരുന്നു. ആദ്യം ഞാന്‍ അറിഞ്ഞിരുന്നില്ല. മകളെ ഉപദ്രവിക്കുന്നതായി എനിക്ക് ആദ്യം തോന്നിയിരുന്നില്ല. പിന്നെയാണ്, മറ്റ് യുവാക്കളുടെ പേര് പറഞ്ഞ് മകളെ ഉപദ്രവിക്കുന്നതായും മാനസികമായി പീഡിപ്പിക്കുന്നതായും അറിയുന്നത്', അവര്‍ വ്യക്തമാക്കി. ഈ ബന്ധം വേണ്ടെന്ന് പലപ്രാവിശ്യം മകളോട് പറഞ്ഞിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. 'ഒരിക്കല്‍ ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ ഈ യുവാവ് വീട്ടിലുണ്ട്. വിവാഹത്തിന് താത്പര്യമുണ്ടെങ്കില്‍ വീട്ടുകാരോട് വന്ന് കാണാന്‍ പറഞ്ഞു. അപ്പോള്‍ മൂന്ന് വര്‍ഷം സമയം വേണമെന്ന് പറഞ്ഞു. ആദ്യം ഒരു തവണ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടായിരുന്നു. പിന്നീട്, ചെവിയ്ക്കും കണ്ണിനും പരിക്കുണ്ടായിരുന്നു. വീണതാണ് എന്നാണ് മകള്‍ പറഞ്ഞത്. എന്നാല്‍, അന്ന് മുതല്‍ എനിക്ക് സംശയമുണ്ടായിരുന്നു', യുവതിയുടെ അമ്മ പറഞ്ഞു.

ഞായറാഴ്ച ഉച്ചയോടെയാണ് അടുത്ത ബന്ധു യുവതിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തുന്നത്. കഴുത്തില്‍ കയര്‍ മുറുകി പരുക്കേറ്റ നിലയിലായിരുന്നു യുവതി. കയ്യിലും തലയിലും പരുക്കുകളുണ്ടായിരുന്നു. അര്‍ധനഗ്‌നയായാണ് യുവതി കിടന്നിരുന്നത്. തുടര്‍ന്ന് പൊലീസും ബന്ധുക്കളും ജനപ്രതിനിധിയും ചേര്‍ന്ന് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ സുഹൃത്തായ അനൂപ് തലയോലപ്പറമ്പ് സ്വദേശിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ ശനിയാഴ്ച രാത്രി തന്നെ യുവതിയുടെ വീട്ടില്‍ എത്തിയിരുന്നുവെന്നും ക്രൂരമായി മര്‍ദിച്ചുവെന്നും ഉറപ്പായിട്ടുണ്ട്. ഇതിന് സിസിടിവി ദൃശ്യങ്ങള്‍ തെളിവാണ്. ഞായറാഴ്ച വെളുപ്പിനെ ഇയാള്‍ ഇവിടെ നിന്നും പോയി. അന്ന് ഉച്ചയ്ക്കാണ് യുവതിയെ ഗുരുതരമായ നിലയില്‍ കണ്ടെത്തിയത്. മൂന്നു വര്‍ഷം മുമ്പാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. തുടര്‍ന്ന് ബസ് ജീവനക്കാരായ 2 പേര്‍ പോക്‌സോ കേസില്‍ അറസ്റ്റിലായിരുന്നു.

യുവാവിനെ കണ്ട കാഴ്ചയില്‍ തന്നെ ഒരു സുഖകരമല്ലാത്ത ലുക്കാണ് തോന്നിയതെന്നും, ലഹരി ഉപയോഗിക്കുന്നവരാണോയെന്ന് സംശയമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ദത്തുപുത്രിയായിരുന്ന ഈ പെണ്‍കുട്ടിയുടെ അച്ഛന്‍ നല്ല സാമ്പത്തിക സ്ഥിതിയുള്ള ആളാണ്. നാലുവര്‍ഷം മുന്‍പാണ് ഇദ്ദേഹം മരിച്ചത്.

Similar News