അപ്പാര്‍ട്മെന്‍റില്‍ നിന്ന് മനം മടുപ്പിക്കുന്ന ഗന്ധം; പലരും മുക്ക് പൊത്തി; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; വാതിൽ തുറന്നതും പരിഭ്രാന്തിയിലിരിക്കുന്ന യുവതി; സമീപത്ത് വളർത്തുനായയുടെ ജഡം; സത്യാവസ്ഥ അറിഞ്ഞ് നാട്ടുകാർക്ക് ഭയം
ബെംഗളൂരു: രാവിലെ അപ്പാര്‍ട്മെന്‍റില്‍ നിന്ന് മനം മടുപ്പിക്കുന്ന ഗന്ധം. പിന്നാലെ അയൽവാസികൾ പലരും മുക്ക് പൊത്തി.ഉടനെ തന്നെ വിവരം പോലീസിനെ വിളിച്ചറിയിച്ചപ്പോൾ അറിഞ്ഞത് മറ്റൊരു സംഭവം. ബെംഗളൂരുവിലാണ് ആൾക്കാരെ പരിഭ്രാന്തിയിലാക്കിയ സംഭവം നടന്നത്. യുവതി തന്റെ സ്വന്തം വളര്‍ത്തു നായയെ അതിക്രൂരമായിട്ടാണ് കൊലപ്പെടുത്തിയത്. മൂന്ന് വളര്‍ത്തുനായ്ക്കളില്‍ ഒന്നിനെയാണ് കഴുത്തറുത്ത് അതിക്രൂരമായി കൊലപ്പെടുത്തിയത്.
ബെംഗളൂരുവിലെ സ്വന്തം അപ്പാര്‍ട്ട്മെന്‍റിലാണ് തൃപര്‍ണ പായക് എന്ന യുവതി സ്വന്തം നായയെ ക്രൂരമായി കൊന്നൊടുക്കിയത്. കൊലയ്ക്ക് ശേഷം നായയെ തുണിയില്‍ പൊതിഞ്ഞ് വെച്ചു. സംഭവം പുറത്തറിയാതിരിക്കാന്‍ ജനലും വാതിലും അടച്ച് അപ്പാര്‍ട്ട്മെന്‍റിന് അകത്തിരിക്കുകയായിരുന്നു യുവതി. ആഭിചാരക്രിയയുടെ ഭാഗമായാണ് കൊലപാതകം നടന്നതെന്നാണ് അധികൃതര്‍ പറയുന്നത്. വെസ്റ്റ് ബംഗാള്‍ സ്വദേശിയാണ് തൃപര്‍ണ പായക്.
നായയെ കൊലപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷം അപ്പാര്‍ട്മെന്‍റില്‍ അതി രൂക്ഷമായ ഗന്ധം ഉണ്ടായതാണ് സംഭവം പുറം ലോകം അറിയാൻ കാരണമായത്. പോലീസ് നടത്തിയ പരിശോധനയില്‍ രണ്ട് നായ്ക്കളെ തൃപര്‍ണയുടെ വീട്ടിനുള്ളില്‍ കെട്ടിയിട്ടതായും കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടത്തില്‍ നായ നാലു ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ടതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. തൃപര്‍ണയ്ക്കെതിരെ പോലീസ് ഇപ്പോൾ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ തേടുന്നതായും പോലീസ് പറഞ്ഞു.