മുന്‍ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷന്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരെ പോക്‌സോ കേസ്; കോഴിക്കോട് ജില്ലക്കാരിയായ 16 കാരിയെ കാസര്‍കോട് ജില്ലയില്‍ കൊണ്ടുപോയി ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിച്ചുവെന്ന് പരാതി; ഫിലിപ്പിനെ കസ്റ്റഡിയിലെടുത്തു പോലീസ്
മുന്‍ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷന്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരെ പോക്‌സോ കേസ്
മലപ്പുറം: മുന്‍ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷന്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരെ പോക്‌സോ കേസ്. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. പോലീസ് സേനയില്‍ നിന്ന് സ്വയം വിരമിച്ച ഇദ്ദേഹം നിലവില്‍ ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
കോഴിക്കോട് ജില്ലക്കാരിയായ 16 കാരിയെ കാസര്‍കോട് ജില്ലയില്‍ കൊണ്ടുപോയി ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിച്ചു എന്നാണ് കേസ്. കോഴിക്കോട് ജില്ലയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതി നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയിലാണ്. 2025 സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം.
സമൂഹമാദ്ധ്യമങ്ങളില്‍ നിരവധി ആരാധകരുള്ള ഫിലിപ്പ് മമ്പാട് കൗമാരക്കാര്‍ക്ക് കൗണ്‍സിലിംഗും ട്രെയിനിംഗും നല്‍കുന്ന ഇന്‍ഫ്‌ളുവന്‍സറായാണ് അറിയപ്പെടുന്നത്. നിലവില്‍ പോക്‌സോ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം.