പെൺകുട്ടിയെ ബസ് സ്റ്റോപ്പിലേക്ക് വിളിച്ചുവരുത്തിയത് രണ്ടും കല്പിച്ച്; പിന്നാലെ കാറിലെ പിൻസീറ്റിലിട്ട് ലൈംഗിക പീഡനം; വസ്ത്രങ്ങൾ അഴിച്ചുമാറ്റി ദൃശ്യങ്ങൾ ഫോണിൽ പകർത്തി ക്രൂരത; ഒടുവിൽ 19-കാരിയുടെ തുറന്നുപറച്ചിൽ; പോലീസ് അന്വേഷണത്തിൽ നാട് അറിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; പൊള്ളാച്ചിയെ നടുക്കിയ കേസിൽ നീതി നടപ്പാക്കുമ്പോൾ!

Update: 2025-05-13 16:23 GMT

ചെന്നൈ: പൊള്ളാച്ചിയിലെ 19 കാരിയായ കോളജ് വിദ്യാര്‍ഥിനിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ ഒമ്പത് പ്രതികൾക്കും ജീവപരന്ത്യം തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി. തമിഴ്‌നാടിനെ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. 2019 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പരിചയക്കാരനായ ശബരിരാജന്‍റെ ഒരു ഫോണ്‍ വരുന്നു. ഒറ്റയ്ക്ക് പ്രധാനപ്പെട്ടൊരു കാര്യം സംസാരിക്കാനുണ്ടെന്നും പൊള്ളാച്ചിയിലെ ഒരു ബസ് സ്റ്റോപ്പിലേക്ക് എത്തണമെന്നുമാണ് ശബരിരാജന്‍ ഫോണിലൂടെ പറഞ്ഞത്. ഉച്ചയോടെ ബസ് സ്റ്റോപ്പിലെത്തിയ കോളജ് വിദ്യാര്‍ഥി കണ്ടത് കാറുമായെത്തിയ ശബരിരാജനെ. ഒപ്പം സുഹൃത്ത് തിരുനാവുക്കരശുവും.

യാത്രയ്ക്കിടെ സംസാരിക്കാമെന്നും പറഞ്ഞ് ഇരുവരും 19 കാരിയെ കാറില്‍ കയറ്റി. തിരുനാവുക്കരശു കാറോടിച്ചപ്പോള്‍ പിന്‍സീറ്റില്‍ വിദ്യാര്‍ഥിയും ശബരിരാജനും. പെട്ടന്ന് സതീശും വസന്ത് കുമാറും കാറിലേക്ക് കയറി. നാലുപേരും ചേര്‍ന്ന് ബലമായി 19കാരിയുടെ വസ്ത്രം അഴിച്ചുമാറ്റുകയും, ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു. യുവതിയുടെ കഴുത്തിയ സ്വര്‍ണമാലയും സംഘം കവര്‍ന്നു. പിന്നീട് സംഘം നടുറോഡില്‍ യുവതിയെ ഉപേക്ഷിച്ച് അവിടെ നിന്നും രക്ഷപ്പെട്ടു.

സംഭവത്തിന് പിന്നാലെ പെൺകുട്ടി പോലീസിൽ പരാതി നൽകിയപ്പോൾ ആണ് പൊള്ളാച്ചി കൂട്ടബലാല്‍സംഗക്കേസ് പുറം ലോകം അറിയുന്നത്. അങ്ങനെ പൊള്ളാച്ചി കൂട്ടബലാത്സം​ഗക്കേസിൽ പ്രതികളായ ഒമ്പത് പേർക്കും ജീവപര്യന്തം തടവിന് വിധിക്കുകയായിരുന്നു. കോയമ്പത്തൂരിലെ വനിത സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. പ്രതികളെല്ലാം കുറ്റക്കാരാണെന്ന് തെളിഞ്ഞതായി ജഡ്ജ് ആർ നന്ദിനി ദേവി വ്യക്തമാക്കിയിരുന്നു.

ശബരിരാജൻ( റിശ്വന്ത്-32), തിരുനാവുക്കരശ് (34), ടി വസന്തകുമാർ (30), എം സതീഷ് (33), ആർ മണി (മണിവണ്ണൻ0, പി ബാബു, ഹാരോൺ പോൾ, അരുളാനന്ദം, അരുൺ കുമാർ എന്നിവരാണ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികൾ. 2019ലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബലാത്സം​ഗം, കൂട്ടബലാത്സം​ഗം, ഭീഷണി എന്നീ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തത്. 50-ലധികം സാക്ഷികളെയും 200-ലധികം രേഖകളും 400 ഡിജിറ്റൽ തെളിവുകളും കോടതിയിൽ ഹാജരാക്കി. 2023 ഫെബ്രുവരിയിലാണ് വാദം ആരംഭിച്ചത്.

പിന്നാലെ പോലീസിന്റെ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 2016 മുതൽ 2918 വരെയുള്ള കാലഘട്ടത്തിൽ നൂറിലധികം സ്ത്രീകളെ ഇവർ ലൈം​ഗികമായി ഉപദ്രവിച്ച് ദൃശ്യങ്ങൾ പകർത്തിയതായി കണ്ടെത്തി. കണക്കുകളുടെ വിവരങ്ങളിൽ ഔദ്യോ​ഗിക സ്ഥിരീകരണമില്ല. ഇരുനൂറോളം സ്ത്രീകളെ ഇവർ ഉപദ്രവിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാറിൽ വച്ചും ഫാം ഹൗസുകളിലും ഒഴിഞ്ഞ ഇടങ്ങളിലും കൊണ്ടുപോയാണ് പ്രതികൾ സ്ത്രീകളെ പീഡനത്തിനിരയാക്കിയത്. പീഡനം നടക്കുന്ന സമയത്ത് സംഘാം​ഗങ്ങൾ ദൃശ്യങ്ങൾ പകർത്തും. തുടർന്ന് ഈ ദൃശ്യങ്ങൾ ഉപയോ​ഗിച്ച് ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയും വീണ്ടും ലൈം​ഗികമായി ഉപദ്രവിക്കുകയുമായിരുന്നു പ്രതികളുടെ രീതി. എട്ടുപേർ മാത്രമാണ് പരാതിയുമായി രം​ഗത്തെത്തിയത്.

ആദ്യം പൊള്ളാച്ചി പോലീസ് അന്വേഷിച്ച കേസ് പിന്നീട് തമിഴ്നാട് ക്രൈംബ്രാഞ്ചിന് കൈമാറി. ഇത്രയധികം സ്ത്രീകളെ പ്രതികൾ ഉപദ്രവിച്ചിരുന്നതായി വെളിപ്പെട്ടതോടെ എഐഎഡിഎംകെ സർക്കാരിനെതിരെ വൻ ജനരോഷം ഉയർന്നിരുന്നു. സമൂഹമാധ്യമങ്ങൾ വഴിയാണ് പ്രധാനമായും ഇവർ പെൺകുട്ടികളെ പരിചയപ്പെട്ടിരുന്നത്. അടുപ്പമുള്ള സ്ത്രീകളെ വിളിച്ച് സംസാരിക്കാനുണ്ടെന്ന് പറയുകയും ബലമായി കാറിൽ വിളിച്ചുകയറ്റി ലൈം​ഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു പ്രതികൾ. കേസിലെ പ്രതികളിലൊരാളായ അരുളാനന്ദം അണ്ണാ ഡിഎംകെയുടെ പൊള്ളാച്ചിയിലെ വിദ്യാർഥി വിഭാഗം സെക്രട്ടറിയായിരുന്നതും കേസിൽ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

Tags:    

Similar News