ബോളിവുഡ് താരം സെയ്ഫ് അലിഖാന് കുത്തേറ്റു; പരിക്കേറ്റത് വീട്ടില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവിന്റെ ആക്രമണത്തിലെന്ന് റിപ്പോര്‍ട്ടുകള്‍; മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയില്‍; ആറ് കുത്തുകളേറ്റ നടനെ അടിയന്തര സര്‍ജറിക്ക് വിധേയനാക്കി; പോലീസ് അന്വേഷണം തുടങ്ങി

ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ കുത്തേറ്റു

Update: 2025-01-16 03:10 GMT

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു. ബാന്ദ്രയിലെ വീട്ടിലെ മോഷണശ്രമത്തിനിടെ കള്ളന്‍ നടനെ കുത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. നടന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.

മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ സെയ്ഫ്. വീട്ടില്‍ അതികമ്രിച്ചുകയറിയ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. ബാന്ദ്ര പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതിയെ പിടികൂടാന്‍ നിരവധി പോലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. മോഷ്ടാവുമായുള്ള ഏറ്റുമുട്ടലില്‍ താരത്തിന് കുത്തേറ്റതാണെന്നാണ് കരുതുന്നത്. സംഭവത്തില്‍ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. മോഷണ ശ്രമമാണോ നടന്നത് എന്നും പോലീസ് പരിശോധിക്കും.

''പുലര്‍ച്ചെ 3-30 ന് സെയ്ഫ് അലി ഖാനെ ലീലാവതിയിലേക്ക് (ആശുപത്രി) കൊണ്ടുവന്നു. അദ്ദേഹത്തിന് ആറ് പരിക്കുകളുണ്ട്, അതില്‍ രണ്ടെണ്ണം ആഴത്തിലുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിനോട് അടുത്താണ്. ശസ്ത്രക്രിയക്ക് വിധേയനാക്കണം. ന്യൂറോ സര്‍ജന്‍ നിതിന്‍ ഡാങ്കെ, കോസ്മെറ്റിക് സര്‍ജന്‍ ലീന ജെയിന്‍ അനസ്തറ്റിസ്റ്റ് നിഷാ ഗാന്ധി എന്നിവരാണ് ശസ്ത്രക്രിയ നടത്തുന്നത്''ലീലാവതി ആശുപത്രി സിഇഒ നിരജ് ഉത്തമാനി പറഞ്ഞു.

Tags:    

Similar News