രാത്രി അത്താഴത്തിനായി വിശന്ന് വലഞ്ഞെത്തിയ വിദ്യാർത്ഥികൾ; ഹോസ്റ്റൽ അടുക്കളയിലെ ആ കാഴ്ച കണ്ട് ഞെട്ടൽ; ചോറിൽ മനംമടുത്തുന്ന കാഴ്ച; പാത്രത്തിൽ കാൽ വച്ച് ജീവനക്കാരന്റെ വിചിത്രമായ പ്രവർത്തി; ഒടുവിൽ സംഭവിച്ചത്
സങ്കറെഡ്ഡി: തെലങ്കാനയിലെ സങ്കറെഡ്ഡി ഗവൺമെൻ്റ് പോളി ടെക്നിക് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് വിളമ്പാനായി തയ്യാറാക്കിയ ചോറ് പാത്രത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ ഉറങ്ങുന്നതായി കണ്ടെത്തിയ സംഭവം വലിയ ഞെട്ടലുണ്ടാക്കി. ബുധനാഴ്ച രാത്രിയാണ് ഇസ്‌മായിൽഖാൻപേട്ടയിലെ ഹോസ്റ്റൽ അടുക്കളയിൽ ഈ സംഭവം നടന്നത്.
രാത്രി ഭക്ഷണത്തിനായി അടുക്കളയിലെത്തിയ വിദ്യാർത്ഥികളാണ് സെക്യൂരിറ്റി ജീവനക്കാരൻ ചോറ് പാത്രത്തിൽ കാലിട്ടുകിടന്ന് ഉറങ്ങുന്നത് കണ്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥികൾ ഉടൻ തന്നെ ഹോസ്റ്റൽ അധികൃതരെയും ഭക്ഷണം വിതരണം ചെയ്യുന്ന കരാറുകാരെയും വിവരം അറിയിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് മറ്റ് ഭക്ഷണം തയ്യാറാക്കി നൽകി.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. വീഡിയോയിൽ, ചോറ് നിറച്ച വലിയ പാത്രത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ തലയിണയില്ലാതെ ശാന്തമായി ഉറങ്ങുന്നതായി കാണാം. വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പേണ്ട പാത്രമാണ് ഇതിനായി ഉപയോഗിച്ചത് എന്നുള്ളത് ഏറെ ഗൗരവകരമായ കാര്യമാണ്.
വിഷയം അറിഞ്ഞയുടൻ ജില്ലാ കളക്ടർ പ്രവീണ്യ നേരിട്ട് ഇടപെടുകയായിരുന്നു. കളക്ടറുടെ നിർദ്ദേശത്തെത്തുടർന്ന്, കുറ്റക്കാരനായ സെക്യൂരിറ്റി ജീവനക്കാരനെ ജോലിയിൽ നിന്ന് പുറത്താക്കി. ഈ സംഭവം ഹോസ്റ്റലുകളിലെ ശുചിത്വത്തെയും ജീവനക്കാരുടെ പെരുമാറ്റത്തെയും സംബന്ധിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കേണ്ട സ്ഥാപനങ്ങളിൽ ഇത്തരം അനാസ്ഥ കാണിക്കുന്നത് അംഗീകരിക്കാനാവില്ല.
സംഭവം പുറത്തുവന്നതോടെ നിരവധി വിദ്യാർത്ഥി സംഘടനകളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചു. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ വേണമെന്നും, ഹോസ്റ്റലുകളിൽ സുരക്ഷാ ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഇത്തരം അനാവശ്യമായതും, നിയമ വിരുദ്ധമായതുമായ പ്രവൃത്തികൾക്ക് എതിരെ ശക്തമായ മുന്നറിയിപ്പ് നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും, ഇത്തരം തെറ്റായ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഏറ്റവും മുൻഗണന നൽകേണ്ട സ്ഥാപനങ്ങളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത് ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
