പിറകിലത്തെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന തല്ലിപ്പൊളി; സംശയ രോഗിയെ ഭര്‍ത്താവാക്കിയത് ഏഴു മാസം മുമ്പും; ഇറങ്ങിയ പോയ മകള്‍ക്ക് ഒന്നും കൊടുക്കില്ലെന്ന് അച്ഛന്‍ പറഞ്ഞതോടെ ക്രൂരത തുടങ്ങി; സ്ത്രീധനത്തിന് വേണ്ടി അമ്മായി അമ്മയും ഭര്‍തൃ സഹോദരിയും പീഡിപ്പിച്ചു; ഷാരോണ്‍ കഞ്ചാവു കേസിലെ പ്രതിയും; മകളുടെ പ്രണയ ദുരന്തം ഓര്‍ത്ത് പൊട്ടിക്കരയുന്ന അച്ഛന്‍; അര്‍ച്ചനയെ തീ കൊളുത്തി കൊന്നതോ?
തൃശൂര്‍: '' എന്തു ബുദ്ധിമുട്ടുണ്ടെങ്കിലും വീട്ടിലേക്കു തിരിച്ചു വരാന്‍ മകളോട് പറഞ്ഞതാണ്. ഭര്‍ത്താവ് അവളെ ക്രൂരമായി ഉപദ്രവിച്ചിരുന്നു''-ഇതാണ് അച്ഛന്റെ പരാതി. ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റു മരിച്ച അര്‍ച്ചന ക്രൂര പീഡനത്തിന് ഇരയായിരുന്നു. ഇതാണ് അച്ഛന്‍ മനയ്ക്കലക്കടവ് വെളിയത്തുപറമ്പില്‍ ഹരിദാസും വിശദീകരിക്കുന്നത്. ഇന്നലെ വൈകിട്ട് 4ന് വീടിന് പിറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ കഞ്ചാവ് ഉപയോഗിക്കുമെന്നാണ് സൂചന. അര്‍ച്ചന ഭര്‍തൃവീട്ടില്‍ നിരന്തര ശാരീരിക പീഡനം നേരിട്ടുവെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഷാരോണ്‍ തമിഴ്‌നാട്ടില്‍ കഞ്ചാവു കേസില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. അര്‍ച്ചനയുടെ മാതാവ് ജിഷ.
''ആറു മാസം മുന്‍പായിരുന്നു വിവാഹം. അര്‍ച്ചനയുടെ വീടിനു പുറകില്‍ വാടകയ്ക്ക് താമസിക്കുമ്പോഴായിരുന്നു ഇരുവരും പരിചയപ്പെട്ടത്. അര്‍ച്ചനയെ വീട്ടില്‍നിന്ന് ഇറക്കികൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു. വീട്ടിലേക്കു ഫോണ്‍ ചെയ്യാന്‍ മകളെ സമ്മതിക്കില്ലായിരുന്നു. അവള്‍ക്ക് അവനെ പേടിയായിരുന്നു. വിവാഹശേഷം വീട്ടിലേക്ക് വന്നിട്ടില്ല. പഠിക്കാനുള്ള ബുക്കുകള്‍ ഞാന്‍ കൊടുത്തയച്ചിരുന്നു. കഞ്ചാവു കേസിലെ പ്രതിയായിരുന്നു ഷാരോണ്‍. ഈ ബന്ധം വേണ്ടെന്നു മുന്‍പേ പറഞ്ഞതാണ്. മകളെ നിരന്തരം അവന്‍ ഭീഷണിപ്പെടുത്തിയിരുന്നു'' -ഇതാണ് ഹരിദാസ് പറയുന്നത്. സ്ഥലത്തെ ജനപ്രതിനിധിയും ഇത് അംഗീകരിക്കുന്നുണ്ട്.
ഗര്‍ഭിണിയായിരുന്ന അര്‍ച്ചനയെ മാട്ടുമല മാക്കോത്തുള്ള ഷാരോണിന്റെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഷാരോണിന്റെ അമ്മ പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ചനിലയില്‍ കണ്ടത്. സംശയരോഗിയായിരുന്ന ഷാരോണ്‍ അര്‍ച്ചനയെ ക്രൂരമായി മര്‍ദിക്കുമായിരുന്നു. ആറുമാസമായി ഫോണ്‍ ചെയ്യാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും ഹരിദാസ് പറഞ്ഞു. ഭര്‍ത്താവ് ഷാരോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗര്‍ഭിണിയാണെന്ന വിവരം അര്‍ച്ചന വീട്ടില്‍ അറിയിച്ചിരുന്നു. ഷാരോണ്‍ കഞ്ചാവ് കേസിലെ പ്രതിയാണെന്ന് പഞ്ചായത്തംഗം ബിന്ദു പ്രിയന്‍ പറഞ്ഞു. ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് അര്‍ച്ചന മരിച്ചതെന്നും ക്രൂരമായ പീഡനമാണ് അര്‍ച്ചനക്ക് ഏല്‍ക്കേണ്ടിവന്നതെന്നും പഞ്ചായത്തംഗവും പറഞ്ഞു.
ഷാരോണ്‍ മകളെ ഭയങ്കരമായി ഉപദ്രവിച്ചിരുന്നുവെന്ന് മകള്‍ പറഞ്ഞപ്പോള്‍ തിരിച്ച് വീട്ടിലേക്ക് മടങ്ങി വരാന്‍ താന്‍ പറഞ്ഞതാണെന്ന് പിതാവ് ഹരിദാസ് വെളിപ്പെടുത്തി. ആറുമാസം ഗര്‍ഭിണിയായിരുന്നു തന്റെ മകളെന്നും ഷാരോണ്‍ കൊന്നിട്ടതാണെന്നാണ് സംശയമെന്നും അദ്ദേഹം പറഞ്ഞു. കഞ്ചാവു കേസിലടക്കം പ്രതിയായ ഷാരോണ്‍ ക്രൂരനാണെന്നാ നാട്ടുകാര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണെന്നും തന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കാലത്തെ പരിചയമാണ് പിന്നീട് പ്രണയവും ഒടുവില്‍ ദുരന്തത്തില്‍ കലാശിച്ചതെന്നും ഹരിദാസ് വേദനയോടെ പറയുന്നു. ' വേണ്ടമോളേ അവന്‍ പൊട്ടയാണെന്ന് ഞാന്‍ അന്നേ പറഞ്ഞതാ. ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ തിരിച്ച് വീട്ടിലേക്ക് വരാന്‍ പറഞ്ഞു. അവന്‍ പക്ഷേ ഭീഷണിപ്പെടുത്തി അവിടെ നിര്‍ത്തുകയായിരുന്നു. ഡിപ്ലോമ കഴിഞ്ഞ് ചെന്നൈക്ക് ജോലിക്ക് പോയ മകളാണ്. ഒരു ദിവസം ഡ്രസെടുക്കാന്‍ പോകുവാ എന്ന് പറഞ്ഞ് ഇവിടെ നിന്നും പോയതാ.. അവന്റെ കൂടെ പോയെന്ന് പിന്നീടാണ് അറിഞ്ഞത്. എന്റെ വീടിന് പിന്നില്‍ വാടകയ്ക്ക് താമസിച്ചിരുന്നതാ. അവന്‍ തല്ലിപ്പൊളിയാണെന്നും ക്രൂരനാണെന്നും എല്ലാവര്‍ക്കും അറിയാം.
ഞാന്‍ ഒന്നും കൊടുത്തിട്ടില്ലല്ലോ, അവള്‍ ഇഷ്ടത്തിന് പോയതല്ലേ, അതു കൊണ്ട് പഠിക്കട്ടെ എന്ന് അന്ന് പറഞ്ഞതാണ്. അതിനാണ് അവന്‍ ഇങ്ങനെയിട്ട് ഉപദ്രവിച്ചത്. കഞ്ചാവുകേസ്, മയക്കുമരുന്ന് എല്ലാമുണ്ട് അവന്റെ പേരില്‍. അവന്‍ എന്റെ കുഞ്ഞിനെ കൊന്നിട്ടതാണെന്നാ സംശയം. അമ്മയും പെങ്ങളുമൊക്കെ ഭയങ്കര ഉപദ്രവമാണ്. ഗര്‍ഭിണിയാണെന്ന് പറഞ്ഞാ അവസാനം വിളിച്ചത്. ആറേഴ് മാസമായിട്ടുണ്ടാകും'- ഹരിദാസ് പറയുന്നു. പെയ്ന്റിം?ഗ് ജോലി ചെയ്തിരുന്ന ഷാരോണ്‍ കഞ്ചാവ് കേസില്‍ പ്രതിയാണ്.ലൈഫ് പദ്ധതി പ്രകാരം ലഭിച്ച വീട്ടിലാണ് ഷാരോണിന്റെ കുടുംബം താമസിക്കുന്നത്. ഷാരോണിനും അമ്മയ്ക്കുമെതിരെ വരന്തരപ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യുവാവ് പൊലീസിന്റെ കസ്റ്റഡിയിലാണ്.
ഹരിദാസിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് അര്‍ച്ചന. സ്ത്രീധനം വീട്ടില്‍ നിന്ന് വാങ്ങണമെന്ന് ആവശ്യപ്പെട്ടാണ് ക്രൂരമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. മകളുടെ കുട്ടിയെ അംഗന്‍വാടിയില്‍ നിന്ന് വിളിച്ചു കൊണ്ടുവരാന്‍ ഷാരോണിന്റെ അമ്മ പോയി മടങ്ങിയെത്തിയപ്പോഴാണ് അര്‍ച്ചനയുടെ മൃതദേഹം കണ്ടത്. വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലായിരുന്നു പൊള്ളിക്കരിഞ്ഞ് കിടന്നിരുന്നത്.
